ബോളിവുഡിന്‍റെ യുവതാരം ടൈഗർ ഷ്രോഫിന്‍റെ പുതിയ ചിത്രം ബാഗി 3യുടെ ട്രെയിലറിനെ ട്രോളിയവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയെന്നോണം ട്രെയിലറിന്‍റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെല്ലാം ഒറിജിനലാണെന്നും സ്ഫോടനം പോലും വിഎഫ്എക്സ് അല്ലെന്നും സംവിധായകൻ വ്യക്തമാക്കുന്നു.
ആരും ശ്വാസം അടക്കിപ്പിടിച്ച് കണ്ടുപോകുന്ന ആക്ഷന്‍ രംഗങ്ങള്‍പോലും നായകന്‍ ടൈഗര്‍ ഷ്രോഫിന്‍റെ കഠിനാധ്വാനമാണെന്ന് മേക്കിങ് വീഡിയോയില്‍ വ്യക്തമാണ്. ഫൈറ്റ് ചിത്രീകരിക്കുന്നതിനിടെ ടൈഗറിന് പരുക്ക് പറ്റുന്നതും മേക്കിങ് വീഡിയോയിൽ കാണാം. സിനിമക്കായി ടൈഗർ നല്‍കിയ ഡെഡിക്കേഷനും പ്രശംസനീയമാണ്.
അഹമ്മദ് ഖാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. ചിത്രം മാർച്ച് ആറിന് തീയേറ്ററുകളിലെത്തും.
- " class="align-text-top noRightClick twitterSection" data="">