ടേക്ക് ഓഫ്, സീ യു സൂൺ, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകൻ മഹേഷ് നാരായണന്‍റെ പുത്തൻ സിനിമയ്‌ക്കായി താൻ തിരക്കഥയെഴുതുമെന്ന് കമൽ ഹാസൻ അറിയിച്ചിരുന്നു.
എന്നാൽ മഹേഷ് നാരായണൻ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് പുതിയ വിവരം.
'ഫാന്‍റം ഹോസ്‌പിറ്റല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് സംവിധായകൻ ബോളിവുഡിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ അരോഗ്യമേഖലയിലെ അഴിമതികളും സംഭവവികാസങ്ങളുമാണ് ചിത്രം പ്രമേയമാക്കുക.
മാധ്യമപ്രവർത്തകനായ ജോസി ജോസഫും പ്രീതി ഷഹാനിയും ചേർന്ന് നിർമിക്കുന്ന ഹിന്ദി ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്നത് ആകാശ് മൊഹിമനും മഹേഷ് നാരായണനുമാണ്.
രാജ്യത്തിന്‍റെ ആരോഗ്യമേഖലയിലെ യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കുന്നതെന്ന് മഹേഷ് നാരായണൻ പറയുന്നു.
More Read: കമൽ ഹാസൻ തിരക്കഥ, മഹേഷ് നാരായണൻ സംവിധാനം; തേവർ മകൻ 2നെന്ന് റിപ്പോർട്ടുകൾ
ഇർഫാൻ ഖാന്‍റെ തല്‍വാര്‍, ആലിയ ഭട്ട് അഭിനയിച്ച റാസി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് പ്രീതി ഷഹാനിയായിരുന്നു.
പ്രീതിയുടെ പുതിയ പ്രൊഡക്ഷന്‍ ഹൗസായ ടസ്‌ക് ടേല്‍ ഫിലിംസിന്‍റെ ബാനറിലാണ് മഹേഷ് നാരായണന്‍ ചിത്രം നിര്‍മിക്കുന്നത്.