രാഷ്ട്രീയ പ്രവര്‍ത്തകനും അഭിഭാഷകനും എഴുത്തുകാരനുമായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് സംവിധായകന്‍ മഹേഷ് മഞ്ജരേക്കറാണ് സിനിമ സംവിധാനം ചെയ്യുക. സവര്‍ക്കറുടെ 138-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് മഹേഷ് സിനിമയുടെ പ്രഖ്യാപനവും ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടത്. സ്വതന്ത്രവീര്‍ സവര്‍ക്കര്‍ എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. റിഷി വീര്‍മണി, മഹേഷ് മഞ്ജരേക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമക്കായി കഥയെഴുതുന്നത്. സന്ദീപ് സിംഗ്, അമിത്.ബി.വാദ്വാനി എന്നിവര്‍ ചേര്‍ന്നാണ് ലെജന്‍റ് ഗ്ലോബല്‍ സ്റ്റുഡിയോയുടെ ബാനറില്‍ സിനിമ നിര്‍മിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അഭയ് വര്‍മയാണ് സഹ നിര്‍മാതാവ്. വാസിക് ഖാനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ഹിതേഷ് മോദക്, ശ്രേയസ് പുരാണിക് എന്നിവരാണ് സംഗീതം ഒരുക്കുക. ലണ്ടന്‍, ആന്‍ഡമാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.
-
MAHESH MANJREKAR TO DIRECT VEER SAVARKAR BIOPIC... On the 138th birth anniversary of #VeerSavarkar, producers #SandeepSingh and #AmitBWadhwani announce a biopic... Titled #SwatantraVeerSavarkar... Directed by #MaheshManjrekar... Written by Rishi Virmani and Mahesh Manjrekar. pic.twitter.com/gZ4oVv1TgZ
— taran adarsh (@taran_adarsh) May 28, 2021 " class="align-text-top noRightClick twitterSection" data="
">MAHESH MANJREKAR TO DIRECT VEER SAVARKAR BIOPIC... On the 138th birth anniversary of #VeerSavarkar, producers #SandeepSingh and #AmitBWadhwani announce a biopic... Titled #SwatantraVeerSavarkar... Directed by #MaheshManjrekar... Written by Rishi Virmani and Mahesh Manjrekar. pic.twitter.com/gZ4oVv1TgZ
— taran adarsh (@taran_adarsh) May 28, 2021MAHESH MANJREKAR TO DIRECT VEER SAVARKAR BIOPIC... On the 138th birth anniversary of #VeerSavarkar, producers #SandeepSingh and #AmitBWadhwani announce a biopic... Titled #SwatantraVeerSavarkar... Directed by #MaheshManjrekar... Written by Rishi Virmani and Mahesh Manjrekar. pic.twitter.com/gZ4oVv1TgZ
— taran adarsh (@taran_adarsh) May 28, 2021
1883ൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഭാഗൂരിലാണ് സവർക്കർ ജനിച്ചത്. രാധാഭായിയും ദാമോദർ പാന്തുമായിരുന്നു അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ. സമീപത്തുള്ള ഗ്രാമീണവിദ്യാലയത്തിലാണ് വിനായക് പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. അഞ്ചാംതരം കഴിഞ്ഞതോടെ തുടർപഠനത്തിനായി വിനായക് നാസികിലേക്ക് പോയി. നാസികിലെ പഠനകാലത്ത് എഴുതിയിരുന്ന അദ്ദേഹത്തിന്‍റെ കവിതകളിലും മറ്റും തീവ്ര വർഗീയത സ്ഫുരിച്ചിരുന്നതായി പറയപ്പെടുന്നു. 1901 ൽ മെട്രിക്കുലേഷൻ പാസായതോടെ വിനായക് തുടർ പഠനത്തിനായി പൂനെയിലുള്ള ഫെർഗൂസൺ കലാലയത്തിൽ ചേർന്നു. ചരിത്രമായിരുന്നു സവര്‍ക്കറുടെ ഇഷ്ടവിഷയം, ഭാരതചരിത്രത്തിലുപരി, ലോകത്തിന്‍റെ ചരിത്രമത്രയും പഠിക്കുന്നതിൽ വിനായക് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടിഷ് സര്‍ക്കാരിനെതിരെ നടന്ന വിദേശ സാധനങ്ങള്‍ ബഹിഷ്‌കരിക്കുക എന്ന നയത്തിന്‍റെ ഭാഗമായി ആദ്യമായി വിദേശ വസ്ത്രങ്ങള്‍ കത്തിച്ചുകൊണ്ട് പ്രതിഷേധം ആരംഭിച്ചത് സവര്‍ക്കറായിരുന്നു. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി വിദ്യാഭ്യാസം നടത്തുന്ന കാലത്താണ് വി.ഡി സവർക്കർ ഹിന്ദുത്വവിപ്ലവത്തിന്‍റേതായ പാത സ്വീകരിക്കുന്നത്. ഇക്കാലഘട്ടത്തിൽ അദ്ദേഹം, അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ രണ്ട് സംഘടനകൾ സ്ഥാപിച്ചു.
ഇന്ത്യാ ഹൗസ് എന്ന വിപ്ലവപാർട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ 1911ൽ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്‌തു. നാസിക് കലക്ടറായിരുന്ന ജാക്‌സനെ വിധിക്കാൻ ശ്രമിച്ചതിനും, ബ്രിട്ടീഷ് രാജകുടുംബത്തിനെതിരേ ഗൂഢാലോചന നടത്തിയതിന് 50 കൊല്ലത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെടുകയും ശിക്ഷ അനുഭവിക്കാൻ സവർക്കറെ ആന്‍റമാൻ നിക്കോബാർ ദ്വീപുകളിലുള്ള ജയിലിലടക്കുകയും ചെയ്‌തു. ജയിലിൽവെച്ച് അദ്ദേഹം ഹിന്ദുത്വത്തെ നിർവചിക്കുന്ന നിരവധി ലേഖനങ്ങളെഴുതിയിരുന്നു. 13 വർഷം ആന്‍ഡമാനിൽ തടവുശിക്ഷ അനുഭവിച്ച സാവർക്കർ, താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന് മാപ്പ് എഴുതി നൽകിയതിന്‍റെ ഫലമായി 1924ൽ ജയിൽ മോചിതനായി. 1920 മുതലാണ് വീർ എന്ന വിശേഷണം സവർക്കറിന്‍റെ പേരിനോട് ചേർക്കപ്പെട്ടത്. ആദ്യമായി സവർക്കറെ വീർ എന്ന് വിശേഷിപ്പിച്ചത് ഭോപട്‌കറാണെന്ന് കരുതപ്പെടുന്നു. പിന്നീട് ദേശീയത പ്രചരിപ്പിക്കാൻ അദ്ദേഹം രാജ്യമൊട്ടാകെ സഞ്ചരിച്ചു.
കോൺഗ്രസിന്‍റെ നയങ്ങളെ പലപ്പോഴും നഖശിഖാന്തം എതിർത്ത സവർക്കർ ഒപ്പം ക്വിറ്റ് ഇന്ത്യ സമരത്തെയും എതിർത്തിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായെങ്കിലും, തെളിവുകളുടെ അഭാവത്തിൽ അദ്ദേഹം വിട്ടയക്കപ്പെട്ടു. പീന്നിട് കപൂർ കമ്മിഷൻ ഗാന്ധിവധത്തിലെ ഗൂഢാലോചനയിൽ അദ്ദേഹത്തിനുണ്ടായിരുന്ന പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. 1966 ഫെബ്രുവരി 26ന് തന്‍റെ 82-ാം വയസിൽ സവര്‍ക്കര്‍ മരിച്ചു.
Also read: അല്ലു സിരീഷ്-അനു ഇമ്മാനുവല്‍ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ഉടന്‍