ETV Bharat / sitara

'താങ്സ് ഗിവിങ് ഡേ'യിൽ ഇർഫാന്‍റെ ഓർമകളുമായി ലഞ്ച് ബോക്സ് സംവിധായകൻ - bollywood director on irrfan khan news

തന്‍റെ പ്രിയപ്പെട്ട സുഹൃത്തും താരവുമായ ഇർഫാൻ ഖാന് നന്ദി അറിയിച്ചുകൊണ്ടാണ് ലഞ്ച് ബോക്‌സ് സംവിധായകൻ റിതേഷ് ബത്ര താങ്സ് ഗിവിങ് ഡേയുടെ ഭാഗമാവുന്നത്.

entertainment  താങ്സ് ഗിവിങ് ഡേ വാർത്ത  ഇർഫാൻ ഖാന്‍റെ ഓർമ വാർത്ത  സംവിധായകൻ റിതേഷ് ബത്ര വാർത്ത  ലഞ്ച് ബോക്‌സ് സംവിധായകൻ താങ്സ് ഗിവിങ് ഡേ വാർത്ത  ഇർഫാന്‍റെ ഓർമകളുമായി ലഞ്ച് ബോക്സ് സംവിധായകൻ വാർത്ത  irfan khan thanksgiving day news  lunch box director irrfan khan  bollywood director on irrfan khan news  ritesh mitra director irrfan news
ഇർഫാന്‍റെ ഓർമകളുമായി ലഞ്ച് ബോക്സ് സംവിധായകൻ
author img

By

Published : Nov 26, 2020, 5:53 PM IST

'താങ്സ് ഗിവിങ് ഡേ'യിൽ ഇർഫാൻ ഖാന്‍റെ ഓർമകളിൽ വികാരാതീതനായി സംവിധായകൻ റിതേഷ് ബത്ര. ഇർഫാൻ ഖാനുമായുള്ള സൗഹൃദത്തിനും അദ്ദേഹത്തോടൊരുമിച്ച് ചെയ്‌ത സിനിമക്കും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്ന് ലഞ്ച് ബോക്‌സ് സംവിധായകൻ ട്വിറ്ററിലൂടെ കുറിച്ചു.

അമേരിക്ക, ബ്രസീൽ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നവംബർ 26ന് ദേശീയ അവധിയായി ആചരിക്കുന്ന ദിവസമാണ് താങ്സ് ഗിവിങ് ഡേ. പോയ വർഷത്തെ നേട്ടങ്ങളും അനുഗ്രഹങ്ങളും ഓർമകളുമൊക്കെ ആഘോഷിക്കുന്ന ദിവസത്തിൽ ഹിന്ദി സംവിധായകൻ ബത്രയാകട്ടെ തന്‍റെ പ്രിയപ്പെട്ട സുഹൃത്തും താരവുമായ ഇർഫാൻ ഖാന് നന്ദി അറിയിച്ചപ്പോൾ, ആരാധകരും ട്വീറ്റുകളുമായി പങ്കുചേർന്നിട്ടുണ്ട്.

  • Tomorrow is Thanksgiving, and I can't stop thinking of @irrfank. What I'm most thankful for is to know him, for his friendship, and for the movie we made together. While we lost him this year, I know he'll always also be with us. https://t.co/itFy0INCKY

    — riteshbatra (@riteshbatra) November 26, 2020 " class="align-text-top noRightClick twitterSection" data=" ">

“താങ്ക്സ് ഗിവിങ് ഡേ, എനിക്ക് ഇർഫാൻ ഖാനെ കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തെ അറിയുന്നതിനും അദ്ദേഹത്തിന്‍റെ സൗഹൃദത്തിനും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച സിനിമയ്ക്കും അങ്ങേയറ്റം നന്ദി. ഈ വർഷം ഇർഫാനെ നഷ്ടപ്പെട്ടെങ്കിലും അവൻ എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന് എനിക്കറിയാം,” ബത്ര കുറിച്ചു. ഒപ്പം 2013ൽ പുറത്തിറങ്ങിയ ലഞ്ച് ബോക്‌സ് ചിത്രത്തിൽ നിന്നുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

ഈ വർഷം ഏപ്രിൽ 29നാണ് ഇർഫാൻ ഖാൻ വിടവാങ്ങിയത്. വ്യത്യസ്‌ത പ്രമേയമുള്ള സിനിമകളെ തെരഞ്ഞെടുത്ത്, വേറിട്ട അഭിനയം കാഴ്‌ചവെച്ച് ബോളിവുഡിൽ പ്രത്യേകസ്ഥാനം കണ്ടെത്തിയ താരത്തിന്‍റെ വിയോഗം ഇന്നും ലോകസിനിമക്ക് തന്നെ തീരാനഷ്‌ടമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.