ETV Bharat / sitara

മാന്ത്രിക ശബ്ദം..റഫിയുടെ  പിറന്നാൾ ഓർമയിൽ - hindi films singer news

1924 ഡിസംബർ 24നായിരുന്നു മുഹമ്മദ് റഫിയുടെ ജനനം. ഇന്ത്യൻ ചലച്ചിത്രലോകത്തെ സംഗീതസാന്ദ്രമാക്കിയ ഇതിഹാസ ഗായകൻ മുഹമ്മദ് റഫി 1980 ജൂലൈ 31നാണ് വിടപറഞ്ഞത്.

പിറന്നാൾ ഓർമ റഫി വാർത്ത  വെള്ളിത്തിരയിലെ സ്വർണ ശബ്‌ദം വാർത്ത  മുഹമ്മദ് റഫി 94-ാം പിറന്നാൾ വാർത്ത  legend mohammad rafi birth anniversary news  mohammad rafi birthday news  bollywood singer birthday  rafi songs news  hindi films singer news  റഫി ജന്മദിനം വാർത്ത
മുഹമ്മദ് റഫി
author img

By

Published : Dec 24, 2020, 7:44 AM IST

Updated : Dec 24, 2020, 8:14 AM IST

പ്രണയവും വിരഹവും ഗസലും ഭജനും യുഗ്മ ഗാനങ്ങളും ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിൽ നിറച്ച ഗായകന്‍ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. മുഹമ്മദ് റഫി.1980 ജൂലൈ 31നാണ് റഫിയെന്ന മഹാ ഇതിഹാസം നടന്നകന്നത് .അന്ന് 55 വയസുമാത്രമായിരുന്നു റഫിയുടെ പ്രായം. സംഗീത യുഗത്തിന്‍റെ അടയാളമായിരുന്ന മുഹമ്മദ് റഫിയുടെ 94-ാം പിറന്നാളാണ് ഇന്ന് .

പിറന്നാൾ ഓർമ റഫി വാർത്ത  വെള്ളിത്തിരയിലെ സ്വർണ ശബ്‌ദം വാർത്ത  മുഹമ്മദ് റഫി 94-ാം പിറന്നാൾ വാർത്ത  legend mohammad rafi birth anniversary news  mohammad rafi birthday news  bollywood singer birthday  rafi songs news  hindi films singer news  റഫി ജന്മദിനം വാർത്ത
ഗായകന്മാരിൽ ഏറ്റവമധികം ആരാധകരുള്ള കലാകാരൻ

റഫിയുടെ ഗാനങ്ങള്‍ ഹിന്ദി സിനിമയില്‍ മാത്രം ഒതുങ്ങി നിന്നില്ല. മറാത്തി, കൊങ്കണി, ആസാമീസ്, ഭോജ്‌പുരി, ഒഡിയ, പഞ്ചാബി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളിലും റഫിയുടെ സ്വരമാധുര്യം നിറഞ്ഞു നിന്നു. മലയാളത്തിന്‍റെ ക്ഷണം സ്വീകരിച്ച് കുതിരവട്ടം പപ്പുവും അടൂർ ഭവാനിയും അഭിനയിച്ച "ശബാബ് ലേകെ" ഗാനം ആലപിച്ചത് മുഹമ്മദ് റഫിയായിരുന്നു. ഹിന്ദി ഗാനങ്ങളിലേക്ക് മലയാളികളെ ആകർഷിച്ച ഗന്ധർവസ്വരത്തിന് കേരളത്തിലും ഒട്ടനവധി ആരാധകരുണ്ട് .

"ബഹാറോ ഫൂല് ബർസാവോ","യേ ചാന്ദ് സാ റോഷൻ ചെഹ്‌രാ", "ചാഹൂംഗാ മെം തുജേ", "അകേലെ അകേലെ കഹാം ജാ രഹേ ഹോ", "ദീവാന ഹുവാ ബദൽ", "ആസ്‌മാൻ സേ ആയാ ഫരിഷ്‌താ" തുടങ്ങി അദ്ദേഹത്തിന്‍റെ നിരവധി ഗാനങ്ങൾ മലയാളിയുടെ ഇഷ്‌ടഗാനങ്ങളിലും ഇടംപിടിച്ചു. സംഗീതം കൊണ്ട് വസന്തമൊരുക്കിയ മുഹമ്മദ് റഫി കാലചക്രം ചലിക്കുമ്പോഴും മങ്ങലേൽക്കാതെ ഓരോ ആസ്വാദകനിലും ഇന്നും നിറഞ്ഞുനിൽക്കുകയാണ്.

ഭാര്യക്കൊപ്പം മുഹമ്മദ് റഫി

1924 ഡിസംബർ 24ന് പഞ്ചാബിലെ അമൃത്‌സറിനടുത്ത് ഇന്ന് പാകിസ്ഥാനിലുള്ള പ്രദേശമായ കോട്‌ല സുൽത്താൻ സിംഗിലാണ് മുഹമ്മദ് റഫി ജനിച്ചത്. ഹാജിഅലിമുഹമ്മദ്‌, അല്ലാ രാഹ മുഹമ്മദ്‌ശാഫി എന്നിവരാണ് മാതാപിതാക്കൾ. രണ്ട് സഹോദരിമാരും നാല് സഹോദരന്മാരും അച്ഛനും അമ്മയുമടങ്ങുന്നതാണ് മുഹമ്മദ് റഫിയുടെ കുടുംബം. ചെറുപ്പത്തിലെ തനിക്കുള്ള സംഗീത വാസന തിരിച്ചറിഞ്ഞ് റഫി ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, വാഹിദ്ഖാൻ എന്നിവരിൽ നിന്നും ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം സായത്തമാക്കി.

റഫി അച്ഛനും മകനും മകൾക്കുമൊപ്പം

20 വയസുള്ളപ്പോൾ ബോംബെയിലേക്ക് മാറിയ ശേഷം ഗാനങ്ങളുടെ കോറസിൽ പാടാനുള്ള ശ്രമങ്ങൾ തുടങ്ങി. 10 രൂപ പ്രതിഫലത്തിലായിരുന്നു അദ്ദേഹം കോറസിൽ പാടിയത്. പിന്നീട്, ഇതിഹാസ സംഗീത സംവിധായകൻ നൗഷാദ് അലിയുടെ ഗാനങ്ങൾക്കും റഫി പാടി.

1944 ആയിരുന്നു ലോകം വാഴ്‌ത്തിയ സംഗീത ഇതിഹാസത്തിന്‍റെ സിനിമയിലേക്കുള്ള തുടക്കം. എ.ആർ കർദാറുടെ പെഹ്‌ലേ ആപ് എന്ന‌ ചിത്രത്തിൽ ശ്യാം സുന്ദർ, അലാവുദ്ദീൻ എന്നിവർക്കൊപ്പം മുഹമ്മദ് റഫിയും പാടി. "ഹിന്ദുസ്ഥാൻ കേ ഹം ഹേൻ" അങ്ങനെ റഫിയുടെ ആദ്യ ഗാനമായി. ഈ സമയത്ത് തന്നെ ഗോൻ കി ഗോരി (1944) എന്ന ചിത്രത്തിലും, ജി.എം ദുരാണിക്കൊപ്പം അജീ ദിൽ ഹോ കാബൂ മേൻ എന്ന ചിത്രത്തിലും ഗാനമാലപിച്ചു. പിന്നീട്, ലോകം കണ്ടത് റഫി യുഗം. റഫിയുടെ ഗാനങ്ങള്‍ ആസ്വദിക്കാനായി ജനങ്ങൾ തിയേറ്ററുകളിൽ കേറിയ കാലമായിരുന്നു അത്.

ഹിന്ദിക്ക് പുറമെ മറാത്തി, കൊങ്കണി, ആസാമീസ്, ഭോജ്‌പുരി, ഒഡിയ, പഞ്ചാബി തുടങ്ങി നിരവധി ഭാഷകളിൽ ഗാനമാലപിച്ചു

നൗഷാദ് അലിയെ കൂടാതെ, എസ്‌ഡി ബർമൻ, ശങ്കർ-ജയ്‌കിഷൻ, രവി, ഒപി നയ്യാർ, മദൻ മോഹൻ, ലക്ഷ്‌മികാന്ത്-പ്യാരേലാൽ, കല്യാൺജി-ആനന്ദ് ജി തുടങ്ങിയ സംഗീത സംവിധായകരുടെ ഈണങ്ങൾക്കൊപ്പം റഫിയുടെ ഹൃദ്യമായ സ്വരം കൂടി കലർന്നപ്പോൾ കാലം കടന്നു സഞ്ചരിച്ച ചലച്ചിത്ര ഗാനങ്ങൾ പിറവി കൊണ്ടു. ഗായകന്മാരിൽ ഏറ്റവമധികം ആരാധകരെ സ്വന്തമാക്കിയ ഗായകന്മാരിലൊരാളായും മുഹമ്മദ് റഫി വളർന്നു.

മെലഡികൾ, ഫാസ്റ്റ് നമ്പറുകൾ, ശാസ്‌ത്രീയ സംഗീതം, ഗസൽ, ഭജൻ.... ഏത് സ്വഭാവത്തിലും ഗണത്തിലും പെട്ട ഗാനങ്ങൾ സംഗീതമാന്ത്രികന് അനായാസമായിരുന്നു. നൂറ്റാണ്ട് കണ്ട കലാകാരനെന്ന് ഭാഷാ- ദേശവ്യത്യാസമില്ലാതെ ആളുകൾ വിശേഷിപ്പിച്ച മുഹമ്മദ് റഫി പാടിയത് 7,405 ല്‍ അധികം ചലച്ചിത്ര ഗാനങ്ങളാണ്.

1966ലിറങ്ങിയ സൂരജ് ചിത്രത്തിലെ "ബഹാറോ ഫൂല് ബർസാവോ"ക്ക് ഇത്രയധികം പ്രായമുണ്ടെന്നത് വിശ്വസിക്കാനാകില്ല. കാരണം, ഇന്നത്തെ യുവത്വങ്ങൾക്കിടയിലും ഹരമാണ് ഈ ഹിന്ദി ഗാനം .

  • " class="align-text-top noRightClick twitterSection" data="">

1949 ൽ പുറത്തിറങ്ങിയ ദുലാരി എന്ന ചിത്രത്തിൽ മുഹമ്മദ് റഫി ആലപിച്ച "സുഹാനി രാത്ത് ദൽ ചുക്കി" എവർഗ്രീൻ ഹിറ്റായി.പ്രണയവും വിരഹവും നിറഞ്ഞുനില്‍ക്കുന്ന ദൃശ്യങ്ങളില്‍ റഫിയുടെ ആലാപനം കൂടി ചേർന്നപ്പോള്‍ ഗാനം മറ്റൊരുതലത്തിലെത്തി . നൗഷാദ് അലി സംഗീതം പകർന്ന ഗാനത്തിന്‍റെ വരികൾ ഷക്കീൽ ബദായുനിയുടേതാണ്.

"യേ ദുനിയാ യേ മെഹഫിൽ...." 1970ലെ ഹീർ രഞ്ചാ ചിത്രത്തില ഗാനം സ്‌ക്രീനിൽ രാജ് കുമാറും പ്രിയ രാജ്‌വംശും ഗംഭീരമാക്കിയപ്പോൾ പിന്നണിയിലുണ്ടായിരുന്നത് റഫിയായിരുന്നു. കെയ്‌ഫ് അസ്‌മി ഗാനരചനയും മദൻ മോഹൻ ചിത്രത്തിനായി സംഗീതവും ഒരുക്കി.

1964ലെ ഗൈഡ് ചിത്രത്തിലെ "തേരെ മേരെ സപ്‌നേ അബ് ഏക് രംഗ് ഹേ" ഗാനം മുഹമ്മദ് റഫിയുടെ പ്രശസ്‌ത ഗാനങ്ങളിൽ ഒന്നാണ്. സച്ചിൻ ദേവ് ബർമാനാണ് സംഗീത സംവിധായകൻ.

"ഖോയ ഖോയ ചാന്ദ് ഖുല ആസ്‌മാൻ", കാല ബസാറിലെ പ്രണയഗാനം ഇന്നും ഹൃദ്യമായൊരു അനുഭവമാകുന്നതിൽ ശൈലേന്ദ്രയുടെ വരികളും എസ് ഡി ബർമന്‍റെ ഈണവും അർഹമായ സ്ഥാനം വഹിക്കുന്നു. ഒപ്പം മുഹമ്മദ് റഫിയെന്ന മാന്ത്രിക ഗായകനും കൂടി ചേരുമ്പോൾ കേൾവിക്കാരനത് സംഗീത വിരുന്നായിരുന്നു. ദേവാനന്ദും വഹീദ റഹ്മാനുമാണ് 1960ലെ കാലാ ബസാറിലെ ഗാനത്തിൽ അഭിനയിച്ചത്.

ലതാ മങ്കേഷ്ക്കറിനൊപ്പം ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയെന്ന റെക്കോഡും മുഹമ്മദ് റാഫിക്കാണ്. 1980 ജൂലൈ 31നാണ് ഇനിയും കേൾക്കാൻ കൊതിക്കുന്ന കുറേ ഗാനങ്ങളെ ബാക്കിവെച്ച് 'വെള്ളിത്തിരയിലെ സുവർണ ശബ്‌ദം' യാത്രയായത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

മുഹമ്മദ് റഫി കിഷോർ കുമാറിനൊപ്പം

1948ൽ, അതായത് ഒന്നാം സ്വാതന്ത്ര്യവാർഷികദിനത്തിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൽ നിന്നും വെള്ളിമെഡലും 1967ൽ പത്മശ്രീയും പത്ത് വർഷങ്ങൾക്ക് ശേഷം ദേശീയ ചലച്ചിത്ര പുരസ്‌കാരവും റഫി നേടി. അസാമാന്യ കലാകാരനോടുള്ള ആദരസൂചകമായി മുംബൈയിലെ ബാന്ദ്ര നഗരത്തിലെ സബേർബിന് 'പത്മശ്രീ മുഹമ്മദ് റഫി ചൗക്ക്' എന്നാണ് പേര് നൽകിയിരിക്കുന്നത്.

Last Updated : Dec 24, 2020, 8:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.