സിനിമാ ആസ്വാദകര്‍ക്ക് എന്നും ഒരിത്തിരി ഇഷ്ടക്കൂടുതലുണ്ട്.... ഇർഫാൻ ഖാനോട്.... അത്രമേൽ ജീവനുള്ളതായിരുന്നു അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍.... മീര നായരുടെ സലാം ബോംബെ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്‌ത് ബിഗ് സ്‌ക്രീനിലെത്തിയ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ബിരുദധാരിയായ ഇര്‍ഫാന്‍ ആ ഒരു സ്റ്റാറ്റസ് ഉള്ള മറ്റുള്ളവരേക്കാള്‍ ഒരുപാട് അതിജീവന പാതകള്‍ ചവിട്ടിക്കടന്നാണ് ലക്ഷ്യത്തിലെത്തിയത്. നടന്‍ എന്ന നിലയില്‍ നാടകപഠനം തന്നെയാണ് ഇര്‍ഫാന്‍റെ അടിത്തറ.
സീരിയലുകളില്‍ അഭിനയിച്ചിരുന്ന കാലത്ത് അദ്ദേഹം അത് തേച്ചുമിനുക്കി. സിനിമയില്‍ അവസരോചിതമായി തന്‍റെ കഴിവ് അദ്ദേഹം വിനിയോഗിച്ചു. അതുകൊണ്ടാണ് ബോളിവുഡിലെ സ്ഥിരം നടന്മാരുടെ പാറ്റേണില്‍ ഒതുങ്ങി കൂടാതെ മഹാനടന്മാരുടെ പിന്തുടര്‍ച്ചക്കാരനായി അദ്ദേഹം പ്രേക്ഷകരിലേക്ക് എത്തിയത്. ബ്രിട്ടീഷ് അമേരിക്കന്‍ സിനിമകളിലെ ഇന്ത്യന്‍ മുഖമായിരുന്നു ഇര്‍ഫാന്‍.
വളരെ സാധാരണക്കാരനായി തോന്നിപ്പിക്കുമ്പോഴും ഒരോ ചലനവും മികവുറ്റതാക്കി പ്രദര്‍ശിപ്പിച്ച നടനായിരുന്നു ഇര്‍ഫാന്‍. നാന പട്നേക്കര്‍, മനോജ് ബാജ്‌പെയ് അടക്കമുള്ള ബോളിവുഡിലെ പ്രത്യേക കാറ്റഗറി നടന്മാരില്‍പെടുത്താം ഇര്‍ഫാനെയും. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട് പോകുമായിരുന്ന സമയങ്ങളില്‍ പോലും ആ പിടിയില്‍ നിന്ന് ഒഴിവായി പോകാന്‍ തക്ക വൈദഗ്‌ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പാന്‍സിംഗ് തോമര്‍ പോലുള്ള കഥാപാത്രങ്ങളുടെ വൈകാരികത യഥാര്‍ഥമായി പ്രകടിപ്പിക്കാന്‍ ജീവിതാനുഭവങ്ങളും നിരീക്ഷണവും അദ്ദേഹത്തെ സഹായിച്ചു.
നടപ്പ് രീതികളനുസരിച്ച് ബോളിവുഡിലെ വില്ലന്‍ മാത്രമായി മാറുമായിരുന്ന ഇര്‍ഫാന്‍റെ ക്രെഡിറ്റില്‍ ഹൈദര്‍, ലഞ്ച് ബോക്‌സ്, തല്‍വാര്‍, ഖരീബ് ഖരീബ് സിംഗിള്‍ വരെയുള്ള കഥാപാത്രങ്ങളുണ്ട്. സ്ലംഡോഗ് മില്യണയറില്‍ 'ജമാല്‍ കുറ്റക്കാരനല്ലെന്ന വിധി' മുന്‍കൂട്ടി തീര്‍പ്പാക്കുന്ന ഇന്‍സ്‌പെക്‌ടറായി ഇര്‍ഫാന്‍ എത്തുമ്പോഴും ലൈഫ് ഓപ് പൈയില്‍ അനുഭവം വിവരിക്കുമ്പോഴും ക്ഷണനേരത്തേക്കെങ്കിലും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കഥ ഇര്‍ഫാന്‍റെ അഭിനയത്തികവിലൂടെ വിശ്വസിച്ച് പോകുന്നുണ്ട് പ്രേക്ഷകര്‍.... കഴമ്പില്ലാത്ത കോമഡിയിലേക്കോ മെലോഡ്രാമയിലേക്കോ പ്രേക്ഷകനെ കൊണ്ടുപോകാതെ കഥാപാത്രത്തിന് ആത്മാവ് നല്‍കുന്ന ഇര്‍ഫാന്‍റെ കഴിവും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു.... കഥാപാത്രങ്ങൾക്കപ്പുറം ജീവിതത്തെ കൂടി കഥാസന്ദര്‍ഭത്തോട് താരതമ്യപ്പെടുത്തി നോക്കിയതുകൊണ്ടാകും... അദ്ദേഹത്തിന് ഇത്രയും ആത്മാർഥതയോടെ വേഷങ്ങൾ പകർന്നാടാൻ സാധിച്ചത്. കുറച്ച് ചിത്രങ്ങളിലൂടെ ഒരുപാട് ഹൃദയങ്ങൾ കീഴടക്കാനായത്...
30 വര്‍ഷത്തിലേറെ നീണ്ട തന്‍റെ കരിയറില്‍ 50 അധികം ചിത്രങ്ങളില്‍ അഭിനയിച്ച ഖാന് ഒരു ദേശീയ ചലച്ചിത്ര അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡുകളും ഉള്‍പ്പെടെ നാല് വിഭാഗങ്ങളിലായി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2011ല്‍ അദ്ദേഹത്തിന് ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ലഭിച്ചു. ദി വാരിയര്‍, ഹാസില്‍, മക്ബൂള്‍, പാന്‍ സിംഗ് തോമര്‍, ദി ലഞ്ച്ബോക്‌സ്, പിക്കു, തല്‍വാര്‍, നോ ബെഡ് ഓഫ് റോസസ്, ദി അമേസിംഗ് സ്പൈഡര്‍മാന്‍, ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ്, ഇന്‍ഫെര്‍നോ, ഹിന്ദി മീഡിയം, അംഗ്രേസി മീഡിയം എന്നിവയാണ് പ്രധാന സിനിമകള്‍. രാജസ്ഥാന്‍ സംസ്ഥാനത്തെ ജയ്‌പൂരില്‍ ഒരു ഇസ്ലാമിക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. വൻകുടലിലെ അണുബാധയെ തുടർന്ന് 2020 ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചത്. ഇന്ത്യന്‍ സിനിമയ്‌ക്ക് എക്കാലവും അഭിമാനമായ ഇതിഹാസത്തിന്‍റെ അമ്പത്തിനാലാം പിറന്നാള്‍ ദിനത്തില്‍ വിതുമ്പുകയാണ് ഓരോ സിനിമാ പ്രേമിയും നഷ്ടപ്പെടലിന്‍റെ വേദന ഇപ്പോഴും ഉള്‍ക്കൊള്ളാനാകാതെ.... ഇര്‍ഫാന്‍റെ മകന്‍ ബാബില്‍ ഖാന്‍ അടക്കമുള്ളവര്‍ ഇര്‍ഫാന്‍ ഖാന്‍റെ ഓര്‍മകള്‍ നിറഞ്ഞ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്.
ജുറാസിക് വേൾഡിന്‍റെ സംവിധായകനായ കോളിൻ ട്രവറോയോട് അവസാനമായി സംസാരിച്ചപ്പോൾ ഇർഫാൻ ഖാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു... 'ഇരുട്ടേറിയ ദിവസങ്ങളിലും നമുക്ക് ജീവിച്ചിരിക്കുന്നതിന്‍റെ മനോഹരമായ സാധ്യതകൾ ഓർക്കാം...' അത് തന്നെയാണ് അങ്ങയോട് ഞങ്ങള്‍ക്കും പറയാനുള്ളത്... കാലമെത്ര കഴിഞ്ഞാലും നിങ്ങളുടെ കഥാപാത്രങ്ങളിലൂടെ നിങ്ങള്‍ ഓർമിക്കപ്പെടും... കാരണം നിങ്ങള്‍ പറഞ്ഞുവെച്ചത്... പറയാനോ പറഞ്ഞ് കേൾക്കാനോ ആഗ്രഹിച്ച അത്രമേൽ അടുപ്പമുള്ള വാക്കുകളാണ്.....
- " class="align-text-top noRightClick twitterSection" data="
">