ബോളിവുഡ് യുവതാരങ്ങളായ വരുണ്‍ ധവാനും കൃതി സനോണും പ്രധാന വേഷങ്ങളിലെത്തുന്ന ഹൊറര്‍ കോമഡി സിനിമയാണ് ബേദിയ. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന സിനിമയുടെ അനൗണ്‍സ്‌മെന്‍റ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2022 ഏപ്രില്‍ 12 ആകും സിനിമ റിലീസ് ചെയ്യുക. കാട്ടിനുള്ളില്‍ വെച്ച് മനുഷ്യ രൂപത്തിലായിരുന്ന ഒരാള്‍ ഓലിയിട്ടുകൊണ്ട് ചെന്നായയായി മാറുന്നതാണ് അനൗണ്‍സ്‌മെന്‍റ് ടീസറില്‍ കാണിക്കുന്നത്. ദിനേഷ് വിജനാണ് സിനിമ നിർമിക്കുന്നത്. ദീപക് ഡോബ്റിയൽ, അഭിഷേക് ബാനർജി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മിമി, ബച്ചന്‍ പാണ്ഡെ എന്നീ ചിത്രങ്ങളാണ് ഇനി കൃതി സനോണിന്‍റെതായി റിലീസിനെത്താനുള്ള സിനിമകള്‍. കൂലി നമ്പര്‍.1 ആണ് അവസാനമായി റിലീസിനെത്തിയ വരുണ്‍ ധവാന്‍ സിനിമ. സാറാ അലി ഖാനായിരുന്നു ചിത്രത്തില്‍ നായിക.
- " class="align-text-top noRightClick twitterSection" data="">