പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് സിനിമ ആദിപുരുഷിലെ നായികയെ വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബോളിവുഡ് താരം കൃതി സനോണാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാമായണ കഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ രാമനായാണ് പ്രഭാസ് എത്തുന്നത്. സീതാദേവിയായി കൃതി സനോണും വേഷമിടും. ലക്ഷ്മണന്‍റെ വേഷം ചെയ്യുന്നത് സണ്ണി സിങ്ങാണ്.
-
A new journey begins.. ❤️
— Kriti Sanon (@kritisanon) March 12, 2021 " class="align-text-top noRightClick twitterSection" data="
One of my most special ones.. overwhelmed to be a part of #Adipurush #Prabhas #SaifAliKhan @mesunnysingh @omraut #BhushanKumar @vfxwaala @rajeshnair06 @TSeries @retrophiles1 #TSeries pic.twitter.com/198BqAuoXT
">A new journey begins.. ❤️
— Kriti Sanon (@kritisanon) March 12, 2021
One of my most special ones.. overwhelmed to be a part of #Adipurush #Prabhas #SaifAliKhan @mesunnysingh @omraut #BhushanKumar @vfxwaala @rajeshnair06 @TSeries @retrophiles1 #TSeries pic.twitter.com/198BqAuoXTA new journey begins.. ❤️
— Kriti Sanon (@kritisanon) March 12, 2021
One of my most special ones.. overwhelmed to be a part of #Adipurush #Prabhas #SaifAliKhan @mesunnysingh @omraut #BhushanKumar @vfxwaala @rajeshnair06 @TSeries @retrophiles1 #TSeries pic.twitter.com/198BqAuoXT
ഇരുവരും ആദിപുരുഷിന്‍റെ ഭാഗമായതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി കൃതി സനോണും സണ്ണി സിങ്ങും പങ്കുവെച്ചിരുന്നു. 2022 ഓഗസ്റ്റ് 11ന് ആദിപുരുഷ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് നേരത്തേ തന്നെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സെയ്‌ഫ് അലി ഖാനാണ് ചിത്രത്തിൽ രാവണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷ്വല്‍ ഇഫക്റ്റുകളുടെ സഹായത്തോടെ അതിമനോഹരമായ ദൃശ്യ വിരുന്നായിരിക്കും സിനിമ പ്രേക്ഷകന് സമ്മാനിക്കുക. 400 കോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിലവില്‍ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.