Kaun Pravin Tambe trailer: 'കോന്‍ പ്രവീണ്‍ താംബെ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 41ാം വയസ്സിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍ പ്രവീണ്‍ താംബെയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് 'കോന്‍ പ്രവീണ്‍ താംബെ'. ഇന്ത്യൻ പ്രീമിയർ ലീഗില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രവീണിന്‍റെ അവിശ്വസനീയമായ യാത്രയാണ് ചിത്രം എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
Shreyas Talpade about Kaun Pravin Tambe: ശ്രേയസ് തല്‍പാഡെയാണ് ചിത്രത്തില്‍ പ്രവീണ്‍ താംബെ ആയി വേഷമിടുന്നത്. വലം കൈയ്യന്‍ ലെഗ് സ്‌പിന്നറാണ് പ്രവീണ്‍ താംബെ. താരത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് ശ്രേയസ്. ഇതുപോലൊരു കഥാപാത്രവും സിനിമയും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്നതാണെന്നാണ് ശ്രേയസ് പറയുന്നത്. ചിത്രം കാണാനുള്ള വലിയ കാത്തിരിപ്പിലാണ് താനും കുടുംബവുമെന്നും റിലീസ് ദിനം തന്നെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ളതാണെന്നും ശ്രേയസ് തല്‍പാഡെ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
Also Read: നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 18ന് സമര്‍പ്പിക്കാന്‍ നിര്‍ദേശം
Kaun Pravin Tambe release: ഡയറക്‌ട് ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തുക. ഏപ്രില്‍ ഒന്നിനാണ് 'കോന്‍ പ്രവീണ്‍ താംബെ' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.
Kaun Pravin Tambe cast and crew: ജയ്‌പ്രദ് ദേശായി ആണ് സംവിധാനം. ശീതള്‍ ഭാട്ടിയയും സുദീപ് തിവാരിയും ചേര്‍ന്നാണ് നിര്‍മാണം. ഫ്രൈഡേ ഫിലിം വര്‍ക്‌സ്, ബൂട്ട് റൂം സ്‌പോര്‍ട്‌സ് പ്രൊഡക്ഷന്‍ എന്നിവരുമായി ചേര്‍ന്ന് ഫോക്‌സ് സ്‌റ്റാര്‍ സ്‌റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കിരണ്‍ യഡ്‌ന്യോപവിന് ആണ് രചന. ഛായാഗ്രഹണം സുധീര്‍ പല്‍സാനെയും നിര്‍വഹിക്കും. റസൂല്‍ പൂക്കുട്ടി ആണ് സൗണ്ട് ഡിസെനര്‍. എഡിറ്റിങ് ഗോരക്ഷാനാഥ് ഖാണ്ഡെയും നിര്‍വഹിക്കും. അനുരാഗ് സൈകിയ ആണ് സംഗീതം.