Kapil Dev daughter in 83 : കപില്‍ ദേവിന്‍റെ ജീവിത കഥ പറഞ്ഞ 83ല്‍ അണിനിരന്ന അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍മാരെ പരിചയപ്പെടുത്തി പ്രത്യേക പോസ്‌റ്റുമായി സംവിധായകന്‍ കബീര്‍ ഖാന്‍. കപില്‍ ദേവിന്‍റെയും റോമി ദേവിന്‍റെയും മകള്‍ അമിയ ദേവും അക്കൂട്ടത്തിലൂണ്ട്. അമിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് 83.
Kabir Khan shares instagram post about 83 : രണ്‍വീര്‍ സിങ്ങ് നായകനായ ചിത്രത്തിലെ അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍മാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് കബീര്‍ ഖാന്‍റെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. 'കടന്നുപോയ ഒരു യുഗത്തെ വീണ്ടും പുനരാവിഷ്‌കരിച്ച, 83യുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയണം. അപ്രതീക്ഷിതമായ സ്‌നേഹവും അഭിനന്ദനങ്ങളുണ് 83ക്ക് ലഭിച്ചത്. അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍മാരിലെ ഏറ്റവും ദുർബലമായ കണ്ണി പോലെ ശക്തനാണ് ഒരു സംവിധായകൻ.
83ൽ, ഓരോ പന്തും ഓരോ പാഡും വിക്കറ്റും ഷോട്ടും ആങ്കിളുമെല്ലാം ആധികാരികതയോടും യാഥാര്‍ഥ്യമായും നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ എന്‍റെ ഓരോ അസിസ്‌റ്റന്‍റുമാരും എന്‍റെ നട്ടെല്ലായി മാറി. സിനിമയോടുള്ള സ്നേഹം പോലെയാണ് 83ലെ എന്‍റെ അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍മാരുടെ ബാൻഡ്.'- കബീര്‍ ഖാന്‍ കുറിച്ചു.
Kabir Khan cast and crew : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ ലോകകപ്പ് വിജയമാണ് ചിത്രം പറയുന്നത്. കപില്‍ ദേവായി രണ്‍വീര്‍ സിങ് വേഷമിട്ടപ്പോള്‍ ഭാര്യ റോമി ദേവായി ദീപിക പദുകോണുമാണ് വേഷമിട്ടത്.
- " class="align-text-top noRightClick twitterSection" data="
">
അന്ന് ലോകകപ്പ് മത്സരത്തില്‍ കപില്‍ ദേവിനൊപ്പമുണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍, രവി ശാസ്‌ത്രി, മൊഹീന്ദര്‍ അമര്‍നാഥ്, റോജര്‍ ബിന്നി, സയ്യിദ് കിര്‍മാനി, സന്ദീപ് പാട്ടീല്‍, മദന്‍ലാല്‍, കീര്‍ത്തി ആസാദ് എന്നിവരുടെ കഥാപാത്രങ്ങളും ചിത്രത്തില്‍ അണിനിരന്നു.
83 Theatre release : ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ ഭാഷകളിലായി ഡിസംബര്‍ 24നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
Kapil Dev daughter Amiya : കപില്‍ ദേവിന്‍റെയും റോമിയുടെയും ഒരേയൊരു മകളാണ് അമിയ. 1996 ജനുവരി 16ന് ന്യൂഡല്‍ഹിയാണ് അമിയയുടെ ജനനം. ഗര്‍ഗ്വാന്‍ മൗള്‍സരിയിലെ ശ്രീ റാം സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അമിയ അമേരിക്കയിലെ സെന്‍റ്. ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.
സിനിമയും സ്‌പോര്‍ട്‌സും സംഗീതവുമാണ് അമിയയുടെ ഇഷ്‌ട വിനോദങ്ങള്‍.
Also Read : Naaradhan Trailer : ടൊവിനോയിലെ മാധ്യമപ്രവര്‍ത്തകനെ കണ്ടത് ദശലക്ഷം കാഴ്‌ചക്കാര്‍ ; കാത്തിരിക്കാതെ ടൊവിനോ