ബോളിവുഡ് നടി കങ്കണ റണൗട്ടിന്‍റെ സഹോദരി രംഗോലി ചന്ദേലിന്‍റെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ട്വിറ്റര്‍. വിദ്വേഷവും വൈരാഗ്യവും പടര്‍ത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിന്‍റെ പേരിലാണ് നടപടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടി എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു. ഈ സംഭവത്തില്‍ രംഗോലി നടത്തിയ ട്വീറ്റാണ് കാരണം.
രംഗോലിയുടെ ട്വീറ്റില്‍ പ്രതിഷേധമറിയിച്ച് അന്ന് ബോളിവുഡില്‍ നിന്നും നിരവധി പ്രമുഖര്‍ രംഗത്തെത്തുകയും ചിലര്‍ രംഗോലിയുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. സംവിധായിക റീമ കാഗ്തി, നടി കുബ്ര സെയ്ത് എന്നിവര്‍ മുംബൈ പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് രംഗോലിയെപോലുള്ളവര്‍ നടത്തുന്ന ട്വീറ്റുകള്‍ ശ്രദ്ധിക്കണമെന്നും നടപടി ഉണ്ടാകണമെന്നും ട്വിറ്ററില്‍ കുറിച്ചിരുന്നു.