ഡിജിറ്റൽ പ്രൊഡക്‌ഷൻ ഹൗസ് ഓൾട്ട് ബാലാജിയിലൂടെ പുതിയ ഷോ നിർമിക്കാൻ ഒരുങ്ങുകയാണെന്ന് എക്‌താ കപൂർ തിങ്കളാഴ്‌ച അറിയിച്ചിരുന്നു. എന്നാൽ ഷോ അവതാരകരെ സംബന്ധിക്കുന്ന വിവരങ്ങൾ ഇന്നലെ പുറത്ത് വിട്ടിരുന്നില്ല. ഇതിനിടെയാണ് താനാണ് ഷോയിലെ അവതാരകയെന്ന സ്ഥിരീകരണവുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തിയത്.
വാർത്തയുടെ സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കിയ നടി "തന്‍റെ ആദ്യ ഷോ ഹോസ്റ്റ് ചെയ്യാൻ പോകുന്നു! ലേഡി ബോസ് @ഏക്‌തകപൂറിന്"എന്ന് പോസ്റ്റ് ചെയ്‌തു. എന്നാൽ നടി തന്നെ മണിക്കൂറുകൾക്കുള്ളിൽ സ്റ്റോറി ഡിലീറ്റ് ചെയ്‌തു. ഷോയുടെ പേരും ആശയവും അടുത്ത ദിവസം പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ ഷോയെ സംബന്ധിച്ച് ഓൾട്ട് ബാലാജി ആപ്ലിക്കേഷന്‍റെ ഇൻസ്റ്റഗ്രാം പേജിലും സ്ഥിരീകരണം നടത്തിയിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
എക്താ കപൂർ ഏറ്റവും വലുതും ഭയരഹിതവുമായ റിയാലിറ്റി ഷോ പ്രഖ്യാപിക്കും. ഇത് ഡ്രാമ സമയം. ആവേശത്തിലേക്ക് ട്യൂൺ ചെയ്യാൻ നിങ്ങൾ തയ്യാറാണോ? അത് തീവ്രമാകാൻ പോകുന്നു എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറി. 2017ൽ ആരംഭിച്ച ഓൾട്ട് ബാലാജി ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്. എംഎക്‌സ് പ്ലയറുമായുള്ള സഹകരണത്തോടെ വ്യത്യസ്‌തങ്ങളായ കണ്ടന്‍റുകളാണ് ആപ്ലിക്കേഷൻ ജനങ്ങളിലേക്ക് എത്തുന്നത്.
Also read: ഐവറി നിറത്തിൽ തിളങ്ങി മലൈക അറോറ, പിങ്ക് നിറത്തിൽ ഹോട്ട് ലുക്കിൽ അനന്യ പണ്ഡെ