ETV Bharat / sitara

അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കങ്കണ: 'തലൈവി' തിയറ്ററില്‍ തന്നെ - കങ്കണ റണാവത്ത്

ജയലളിതയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിൽ കങ്കണയാണ് ജയലളിതയെ അവതരിപ്പിക്കുന്നത്.

kangana ranaut  thalaivi  thalaivi movie  thalaivi release  jayalalitha  തലൈവി  'തലൈവി' റിലീസ് തിയറ്ററുകൾ തുറന്ന ശേഷം  അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കങ്കണ  കങ്കണ റണാവത്ത്  ജയലളിത
kangana ranaut says no date has been finalised for thalaivi release
author img

By

Published : Jul 12, 2021, 5:53 PM IST

കങ്കണ റണൗട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം തലൈവിയുടെ റിലീസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കങ്കണ. പ്രഖ്യാപിച്ചതു മുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് തലൈവി. ജയലളിതയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിൽ ജയലളിതയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.

സിനിമയുടെ ട്രെയിലർ നേരത്തെ പുറത്തിറക്കുകയും ഏപ്രിൽ 23ന് ചിത്രം റിലീസ് ചെയ്യുകയും ചെയ്യുമെന്ന് പ്രഖ്യാപിക്കുകും ചെയ്തിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ സിനിമ തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യം പരിഗണിച്ച് ചിത്രത്തിന്‍റെ റിലീസ് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരുന്നു.

kangana ranaut  thalaivi  thalaivi movie  thalaivi release  jayalalitha  തലൈവി  'തലൈവി' റിലീസ് തിയറ്ററുകൾ തുറന്ന ശേഷം  അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കങ്കണ  കങ്കണ റണാവത്ത്  ജയലളിത
kangana ranaut says no date has been finalised for thalaivi release

എന്നാൽ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് വരുന്നത്. സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാകും റിലീസ് ചെയ്യുക എന്നുൾപ്പെടെയുള്ള കിംവദന്തികളാണ് വരുന്നത്.

അഭ്യൂഹങ്ങൾക്കെല്ലാം മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ ഇപ്പോൾ. 'തലൈവിയുടെ റിലീസ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. കിംവദന്തികളിൽ നിന്ന് വിട്ടുനിൽക്കുക. രാജ്യത്തെ തിയേറ്ററുകൾ തുറക്കുമ്പോൾ സിനിമ റിലീസ് ചെയ്യും.' കങ്കണ തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

Also Read: 'ദൃശ്യം 2' കന്നടയിൽ ; കേന്ദ്ര കഥാപാത്രങ്ങള്‍ രവിചന്ദ്രനും നവ്യ നായരും

എഎൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുക. നടനും സംവിധായകനുമായ അരവിന്ദ് സ്വാമിയാണ് എഐഎഡിഎംകെ സ്ഥാപകനായ എംജിആറിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ തിയേറ്റർ റിലീസിന് ശേഷം തമിഴ് ഭാഷയിൽ ഒരുങ്ങുന്ന ഭാഗം ആമസോൺ പ്രൈമിലും ഹിന്ദിയിൽ ഒരുങ്ങുന്ന സിനിമ നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്യുമെന്ന് കങ്കണ നേരത്തെ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.