താലിബാൻ വിഷയത്തിലെ പ്രതികരണത്തെ തുടർന്ന് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. താലിബാനെ കുറിച്ച് എഴുതിയ സ്റ്റോറികളെല്ലാം നീക്കം ചെയ്യപ്പെട്ടുവെന്നും ചൈനയില്‍ നിന്നുമാണ് തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതെന്നും കങ്കണ ആരോപിച്ചു. തനിക്കെതിരെ അന്താരാഷ്‌ട്ര ഗൂഢാലോചന നടക്കുന്നുവെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്...
'ഇന്നലെ രാത്രി ചൈനയില്‍ നിന്നും ആരോ എന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് അലര്‍ട്ട് ലഭിച്ചു, അലര്‍ട്ട് പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്‌തു.
ഇന്ന് രാവിലെ താലിബാനെ കുറിച്ചുള്ള എന്‍റെ എല്ലാ സ്റ്റോറികളും കാണാതായി. കൂടാതെ, എന്‍റെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കപ്പെട്ടു. ഇന്‍സ്റ്റഗ്രാം അധികൃതരെ വിളിച്ചതിന് ശേഷമാണ് അക്കൗണ്ട് വീണ്ടും ആക്‌സസ് ചെയ്യാനായത്. പക്ഷേ എന്തെങ്കിലും എഴുതാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും അക്കൗണ്ട് ലോഗ് ഔട്ട് ആവുന്നു.
More Read: ബോളിവുഡിൽ മിന്നുന്നതെല്ലാം പൊന്നല്ല... രാജ് കുന്ദ്രയുടെ അറസ്റ്റിൽ കങ്കണയുടെ പ്രതികരണം
ഈ സ്റ്റോറി എഴുതാന്‍ എന്‍റെ സഹോദരിയുടെ ഫോണിൽ അക്കൗണ്ട് ലോഗിൻ ചെയ്‌ത് ഉപയോഗിക്കേണ്ടി വന്നു. ഇത് വലിയൊരു അന്താരാഷ്‌ട്ര ഗൂഢാലോചനയാണ്. അവിശ്വസനീയം തന്നെ,'- കങ്കണ കുറിച്ചു.