Kangana praises Gangubai Kathiawadi: പറഞ്ഞ വാക്കുകള്‍ പിന്‍വലിച്ച് ബോളിവുഡ് നടിയും നിര്‍മാതാവുമായ കങ്കണ റണാവത്ത്. കഴിഞ്ഞ ആഴ്‌ചയാണ് ആലിയയേയും ആലിയയുടെ ഏറ്റവും പുതിയ ചിത്രമായ 'ഗംഗുഭായ് കത്യവാടി'യെയും അതിക്ഷേപിച്ച് കങ്കണ റണാവത്ത് രംഗത്തെത്തിയത്. എന്നാല്‍ 'ഗംഗുഭായ് കത്യവാടി'യുടെ റിലീസിന് ശേഷം ചിത്രത്തിന്‍റെ വിജയത്തെ അംഗീകരിച്ച് പോസ്‌റ്റുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് താരം.
'സൗത്ത് സിനിമാ മേഖലയില്‍ റെക്കോര്‍ഡ് ബ്രേക്കിങ് കലക്ഷന്‍ നേടി തിയേറ്ററുകള്‍ പുനരുജ്ജീവിപ്പിക്കുന്നു എന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ട്. ഒരു സ്‌ത്രീ കേന്ദ്രീകൃത സിനിമയില്‍ ഒരു വലിയ നടനും സൂപ്പര്‍ സ്‌റ്റാര്‍ സംവിധായകനുമുണ്ട്. ഒരു പക്ഷേ ആദ്യ ചുവടുകളാകാം. എന്നാല്‍ അത് നിസ്സാരമല്ല. ഗംഭീരം'- കങ്കണ കുറിച്ചു.
Kangana criticizes Gangubai Kathiawadi: ആലിയയെയും ആലിയയുടെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനെതിരെയും കങ്കണ രൂക്ഷ വിമര്‍ശനം നടത്തിയിട്ട് ഒരാഴ്‌ച പോലും ആയില്ല. സിനിമയുടെ കലക്ഷനെ പോലും കങ്കണ പ്രവചിച്ചു. 'ഗംഗുഭായ്' റിലീസാകുമ്പോള്‍ 200 കോടി രൂപ ചാരമാകുമെന്നാണ് നടി പറഞ്ഞത്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ നീണ്ട പോസ്‌റ്റുമായാണ് കങ്കണ ആലിയക്കും പിതാവിനുമെതിരെ രംഗത്തെത്തിയത്. എന്നാല്‍ ഇരുവരുടെയും പേരുകള്‍ പരാമര്‍ശിക്കാതെയായിരുന്നു കങ്കണയുടെ പോസ്‌റ്റ്.
Kangana criticizes Alia and her father: 'ഈ വെള്ളിയാഴ്‌ച 200 കോടി രൂപ ബോക്‌സ് ഓഫീസില്‍ ചാരമാകും. പപ്പയുടെ(മാഫിയ ഡാഡി) മാലാഖയ്‌ക്ക് (ഇപ്പോഴും ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കൈവശം വയ്‌ക്കാന്‍ ഇഷ്‌ടപ്പെടുന്ന) വേണ്ടി. കാരണം പപ്പയ്‌ക്ക് അയാളുടെ സുന്ദരിയും ബുദ്ധിയുമില്ലാത്ത മകള്‍ക്ക് അഭിനയിക്കാന്‍ അറിയുമെന്ന് തെളിയിക്കണം. ഈ സിനിമയുടെ ഏറ്റവും പോരായ്‌മ കാസ്‌റ്റിങ് ആണ്. തിയേറ്റര്‍ സ്‌ക്രീനുകള്‍ തെന്നിന്ത്യന്‍, ഹോളിവുഡ് ചിത്രങ്ങള്‍ക്ക് പിറകെ പോകുന്നതിനെ കുറ്റം പറയാനാകില്ല. മാഫിയ ഉള്ള കാലത്തോളം ബോളിവുഡിന് നാശത്തിലേക്ക് പോകാനാണ് വിധി.
ഡാഡി പപ്പയുടെ ബോളിവുഡ് മാഫിയയാണ് സിനിമയെ നശിപ്പിച്ചത്. ഒരുപാട് വലിയ സംവിധായകരെ സ്വാധീനിച്ച് സിനിമാറ്റിക് ബ്രില്ല്യന്‍സ് ഇല്ലാത്ത മോശം സിനിമകള്‍ നിര്‍ബന്ധപൂര്‍വം ഇയാള്‍ ചെയ്യിപ്പിച്ചു. ഇയാളെ പ്രോത്സാഹിപ്പിക്കുന്നത് പ്രേക്ഷകര്‍ നിര്‍ത്തണം.'- നേരത്തെ പങ്കുവച്ച കങ്കണയുടെ പോസ്‌റ്റ്.
'ഗംഗുഭായ് കത്യവാടി'യെ മാത്രമല്ല, ദീപിക പദുക്കോണിന്‍റെ 'ഗഹ്‌റായിയാനെ'യും കങ്കണ ലക്ഷ്യമിട്ടിരുന്നു.
Also Read: പ്രിയ മോഹന്‍ യുക്രൈനിലോ? പ്രതികരിച്ച് നടി