ETV Bharat / sitara

ഏജന്‍റ് അഗ്നിയായി കങ്കണ ഒക്ടോബറിലെത്തും - kangana new film in october news

കങ്കണക്കൊപ്പം ധാക്കഡിൽ അർജുൻ രാംപാൽ, ദിവ്യ ദത്ത എന്നിവരും പ്രധാന വേഷം ചെയ്യുന്നു.

ഏജന്‍റ് അഗ്നി ഒക്‌ബോറിൽ വാർത്ത  കങ്കണ ഏജന്‍റ് അഗ്നി സിനിമ വാർത്ത  കങ്കണ റണൗട്ട് പുതിയ സിനിമ റിലീസ് വാർത്ത  ധാക്കഡ് സിനിമ റിലീസ് വാർത്ത  kangana ranaut dhaakad release date declared news  kangana agent agni news  kangana new film in october news
കങ്കണയുടെ ഏജന്‍റ് അഗ്നി ഒക്‌ബോറിലെത്തും
author img

By

Published : Jan 18, 2021, 1:40 PM IST

തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് തൈലവി കൂടാതെ കങ്കണ റണൗട്ട് നായികയാവുന്ന പുതിയ സിനിമയാണ് 'ധാക്കഡ്'. രസ്നീഷ് റാസി ഘായ് സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. ഒക്ടോബർ ഒന്നിന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് ധാക്കഡ് പ്രദർശനത്തിന് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം ദീപാവലിക്ക് റിലീസ് ചെയ്യാനായിരുന്നു ധാക്കഡ് ടീം തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് കാരണം നീട്ടിവക്കേണ്ടി വന്നു. ഏജന്‍റ് അഗ്നിയുടെ കഥാപാത്രമാണ് ധാക്കഡിൽ കങ്കണയുടേത്. അർജുൻ രാംപാൽ, ദിവ്യ ദത്ത എന്നിവരും ബോളിവുഡ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. പോസ്റ്ററുകളിൽ നിന്ന് വ്യക്തമാകുന്നത് ഒരു ആക്ഷൻ- പാക്ക്‌ഡ് ചിത്രമാണ് ധാക്കഡ് എന്നാണ്. ദീപക് മുകുത്, സൊഹേൽ എന്നിവർ ചേർന്നാണ് ധാക്കഡ് നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.