ഉത്തർപ്രദേശ് സർക്കാരിന്‍റെ 'ഒരു ജില്ല ഒരു ഉൽപന്നം' പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി കങ്കണ റണൗട്ടിനെ നിയമിച്ചു. വെള്ളിയാഴ്‌ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹത്തിന്‍റെ ലഖ്‌നൗവിലെ വസതിയിൽ കങ്കണ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.
-
Famous Actress Kangana Ranawat met @myogiadityanath Hon’ble Chief Minister UP, who presented her with an @UP_ODOP product. Kangna ji will be our Brand Ambassador for ODOP @CMOfficeUP pic.twitter.com/XUJTiStRqv
— Navneet Sehgal (@navneetsehgal3) October 1, 2021 " class="align-text-top noRightClick twitterSection" data="
">Famous Actress Kangana Ranawat met @myogiadityanath Hon’ble Chief Minister UP, who presented her with an @UP_ODOP product. Kangna ji will be our Brand Ambassador for ODOP @CMOfficeUP pic.twitter.com/XUJTiStRqv
— Navneet Sehgal (@navneetsehgal3) October 1, 2021Famous Actress Kangana Ranawat met @myogiadityanath Hon’ble Chief Minister UP, who presented her with an @UP_ODOP product. Kangna ji will be our Brand Ambassador for ODOP @CMOfficeUP pic.twitter.com/XUJTiStRqv
— Navneet Sehgal (@navneetsehgal3) October 1, 2021
കങ്കണയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചുവെന്ന് യുപി ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ യോഗി കങ്കണയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
Also Read: സിനിമ പ്രഖ്യാപിച്ചു; 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സി'ലൂടെ വിനീതിന് വീട്ടുതടങ്കലിൽ നിന്ന് മോചനം
ഒഡിഒപി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പദ്ധതി 75 ജില്ലകളിൽ പരമ്പരാഗത ഉൽപന്നങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനായാണ് ലക്ഷ്യം വച്ചിട്ടുള്ളത്. ഒഡിഒപിയുടെ ഒരു ഉൽപ്പന്നം കങ്കണക്ക് സമ്മാനിച്ചുകൊണ്ടാണ് പദ്ധതിയിലേക്ക് യോഗി ആദിത്യനാഥ് നടിയെ സ്വീകരിച്ചത്.