ETV Bharat / sitara

കേന്ദ്രമന്ത്രി രാജ് നാഥ് സിങിനെ സന്ദര്‍ശിച്ച് നടി കങ്കണ റണൗട്ട്

പുതിയ സിനിമ 'തേജസി'ന്‍റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. തേജസ് സിനിമയുടെ തിരക്കഥ മന്ത്രിക്ക് നല്‍കിയതായും കങ്കണ

Kangana meets Rajnath Singh  Kangana meets Rajnath Singh ahead of 'Tejas'  Tejas to hit theaters  Kangana's Tejas movie  കേന്ദ്രമന്ത്രി രാജ് നാഥ് സിങിനെ സന്ദര്‍ശിച്ച് നടി കങ്കണ റണൗട്ട്  നടി കങ്കണ റണൗട്ട്  നടി കങ്കണ റണൗട്ട് രാജ് നാഥ് സിങ്  കേന്ദ്രമന്ത്രി രാജ് നാഥ് സിങ്
കേന്ദ്രമന്ത്രി രാജ് നാഥ് സിങിനെ സന്ദര്‍ശിച്ച് നടി കങ്കണ റണൗട്ട്
author img

By

Published : Dec 14, 2020, 9:36 AM IST

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ചു. നടിയുടെ പുതിയ സിനിമ 'തേജസി'ന്‍റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. തേജസ് സിനിമയുടെ തിരക്കഥ മന്ത്രിക്ക് നല്‍കിയതായും കങ്കണ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സിനിമയുടെ പ്രമേയമെന്നതിനാലായിരുന്നു തിരക്കഥ മന്ത്രിക്ക് നല്‍കിയതും കൂടിക്കാഴ്ച നടത്തിയതും. ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥരില്‍ നിന്ന് ചില അനുമതികള്‍ സിനിമയുടെ ചിത്രീകരണത്തിനായി ലഭിക്കേണ്ടതുമുണ്ടെന്ന് കങ്കണ ട്വീറ്റ് ചെയ്‌തു.

ദിവസങ്ങള്‍ക്ക് മുമ്പ് അനില്‍ കപൂറും അനുരാഗ് കശ്യപും അഭിനയിച്ചിരിക്കുന്ന എകെ വേഴ്‌സസ് എകെ സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ഇന്ത്യന്‍ വ്യോമസേന ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ പുറത്ത് വന്ന ട്രെയിലറില്‍ ചില രം​ഗങ്ങളിൽ അനിൽ കപൂർ വ്യോമസേനയുടെ യൂണിഫോമിലെത്തുന്നുണ്ട്. ഈ യൂണിഫോം തെറ്റായാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഭാഷ അനുചിതമാണെന്നും ഇന്ത്യൻ വ്യോമസേന ട്വീറ്റ് ചെയ്‌തിരുന്നു. തുടര്‍ന്ന് ക്ഷമ ചോദിച്ച് അനില്‍ കപൂറും രംഗത്തെത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായിരുന്നു കങ്കണ രാജ്‌നാഥ് സിങിന് തേജസിന്‍റെ തിരക്കഥ നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് കങ്കണ എ.എല്‍ വിജയ് ചിത്രം തലൈവിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.