ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തെ നടന്‍ കമല്‍ഹാസന്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ എസ്‌പിബിയുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് കമല്‍ഹാസന്‍ ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ എത്തി സന്ദർശിച്ചത്. എസ്‌പിബിയുടെ നില ഗുരുതരമാണെന്നും വെന്‍റിലേറ്ററില്‍ തന്നെയാണെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എസ്‌പിബിയുടെ നില ഗുരുതരമാകുകയായിരുന്നെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞത്. ആഗസ്റ്റ് അഞ്ചിന് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്‌പിബി ദിവസങ്ങള്‍ നീണ്ട ചികിത്സയിലൂടെ കൊവിഡ് മുക്തനായിരുന്നു. എന്നാല്‍ പൂര്‍ണ ആരോഗ്യവാനല്ലാത്തതിനാല്‍ അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ തന്നെ കിടത്തിയാണ് ചികിത്സിക്കുന്നത്. ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടാവുന്നതായി മകന്‍ എസ്.പി ചരണും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ആരോഗ്യനില മോശമായത്.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന എസ്‌പിബിയെ സന്ദര്‍ശിച്ച് കമല്‍ഹാസന്‍ - എസ്‌പിബിയെ സന്ദര്‍ശിച്ച് കമല്‍ഹാസന്‍
എസ്‌പിബിയുടെ നില ഗുരുതരമാണെന്നും വെന്‍റിലേറ്ററില്‍ തന്നെയാണെന്നും കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.