ബോളിവുഡ് നടി കജോളിന്‍റെ ഏറ്റവും പുതിയ സിനിമ ത്രിഭന്‍ഗയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒഡീസി നര്‍ത്തകിയുടെ വേഷത്തില്‍ കജോള്‍ എത്തുന്ന ചിത്രം അമ്മ-മകള്‍ ബന്ധത്തിന്‍റെ ആഴമാണ് ചിത്രീകരിച്ചിരിക്കുന്നത്. തന്‍വിയാണ് കജോളിന്‍റെ അമ്മയുടെ വേഷം കൈകാര്യം ചെയ്‌തിരിക്കുന്നത്. ചിത്രത്തില്‍ പ്രശസ്തയായ എഴുത്തുകാരിയാണ് തന്‍വി. ബാല്യകാലത്ത് അമ്മയുെട സംരക്ഷണം ലഭിക്കാതിരിക്കുന്ന മകളുടെ ജീവിതത്തിലേക്ക് പിന്നീട് അമ്മ വരുമ്പോള്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
- " class="align-text-top noRightClick twitterSection" data="">
രേണുക ഷഹാനെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും രേണുകയുടേത് തന്നെയാണ്. അജയ് ദേവ്‌ഗണ്‍ ഫിലിംസാണ് നിര്‍മാതാക്കളില്‍ ഒരാള്‍. കുണാല്‍ റോയ് കപൂര്‍, മിഥില, കന്‍വാല്‍ജീത് സിങ്, മനവ് ഗോഹില്‍, വൈഭവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ജനുവരി 15ന് നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും. തന്‍ഹാജിയാണ് ഏറ്റവും അവസാനം റിലീസിനെത്തിയ കജോള്‍ സിനിമ.