ETV Bharat / sitara

ജൂഹി ചൗളയുടെ ആരാധകനെതിരെ കോടതിയലക്ഷ്യത്തിന് നടപടി - Juhi Chawla 5G Hearing

വെര്‍ച്വലായി കേസ് കോടതി പരിഗണിച്ചപ്പോഴാണ് ഓണ്‍ലൈനിലെത്തി ജൂഹി ചൗളയുടെ ആരാധകന്‍ പാട്ടുപാടിയത്

Juhi Chawla 5G Hearing Interrupted By Singing Fans Court Orders Contempt  5ജി; ജൂഹി ചൗളയുടെ ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെ പാട്ടുപാടി ആരാധകന്‍  ജൂഹി ചൗളയുടെ ഹര്‍ജി  ജൂഹി ചൗളയുടെ ഹര്‍ജി വാര്‍ത്തകള്‍  Juhi Chawla 5G Hearing  Juhi Chawla 5G Hearing related news
5ജി; ജൂഹി ചൗളയുടെ ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെ പാട്ടുപാടി ആരാധകന്‍
author img

By

Published : Jun 3, 2021, 10:04 AM IST

രാജ്യത്ത് 5ജി നടപ്പാക്കുന്നതിനെതിരെ ബോളിവുഡ്​ നടി ജൂഹി ചൗള നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം പരിഗണിക്കുന്നതിനിടെ ഓണ്‍ലൈനിലെത്തി പാട്ടുപാടി നടിയുടെ ആരാധകന്‍. വെര്‍ച്വലായി കേസ് കോടതി പരിഗണിച്ചപ്പോഴാണ് സംഭവം നടന്നത്. ഇതോടെ ഇയാള്‍ക്കെതിരെ കോടതിയലക്ഷ്യം ചുമത്തി കേസെടുക്കാന്‍ ജസ്റ്റിസ് ജെ.ആര്‍ മിധ നിര്‍ദേശിച്ചു.

'ജൂഹി മാഡം എവിടെ? എനിക്ക് കാണാനാവുന്നില്ലല്ലോ' എന്ന് പറഞ്ഞായിരുന്നു ആരാധകന്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. ഇയാളെ മ്യൂട്ട് ചെയ്യാനും കോടതി നടപടികളില്‍ നിന്ന് ഒഴിവാക്കാനും ജസ്റ്റിസ് മിധ നിര്‍ദേശിച്ചു. എന്നാല്‍ വീണ്ടും തിരികെ പ്രവേശിച്ച്‌ ഇയാള്‍ പാട്ട് തുടരുകയായിരുന്നു. ജൂഹിയുടെ 'ഹം ഹെ രഹി പ്യാര്‍ കേ' എന്ന ബോളിവുഡ് സിനിമയിലെ ഖുന്‍ഗത് കി ആദ് സേ എന്ന പാട്ട് പാടി തുടങ്ങിയ ഇയാള്‍ പിന്നീട് അയ്‌ന എന്ന സിനിമയിലെ 'മേരീ ബാനോ കി ആയേഡി ഭാരത് കേ ധോല്‍ ബജാവോ ജി' എന്നതുള്‍പ്പെടെയുള്ള നിരവധി പാട്ടുകളും പാടി. ഇയാളെ ആദ്യം ഒഴിവാക്കിയെങ്കിലും മനീഷ കൊയ് രാള, ജാന്‍വി എന്നീ പേരുകളില്‍ വീണ്ടും ലൈനിലെത്തി. ഇതോടെയാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

5ജി പരിസ്ഥിതിക്ക് ഹാനികരമാണെന്ന് കാണിച്ചാണ് നടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി വിധി പറയാന്‍ മാറ്റി. സര്‍ക്കാരിനെ വിഷയം ധരിപ്പിക്കാതെ നേരിട്ട കോടതിയെ സമീപിച്ച ജൂഹി ചൗളയെ ഹൈക്കോടതി വിമര്‍ശിച്ചു. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെങ്കിലും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്നതിനിലാണ് നിയമപോരാട്ടമെന്നാണ് നടിയുടെ വിശദീകരണം. 5ജി സേവനം മനുഷ്യർക്കും ജീവജാലങ്ങൾക്കും എത്രത്തോളം ഹാനികരമാണെന്നതിൽ പഠനം നടത്തണമെന്ന്​ ജൂഹി ചൗള ഹർജിയിൽ ആവശ്യപ്പെടുന്നു.

Also read: 5ജി നടപ്പാക്കുന്നതിനെതിരെ ജൂഹി ചൗള, ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.