നടനും സംവിധായകനുമായ ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഫർഹാൻ പുതിയ ചിത്രവുമായി വരുന്നത്. 'ജീ ലേ സാറാ' എന്ന പേരിലൊരുങ്ങുന്ന റോഡ് മൂവിയുടെ സംവിധാനത്തിന് പുറമെ നിർമാണത്തിലും ഫർഹാൻ പങ്കാളിയാകുന്നുണ്ട്.
പ്രഖ്യാപനം ദില്‍ ചഹ്താ ഹെയുടെ 20ാം വാര്‍ഷിക ദിനത്തില്‍
ഫർഹാന്‍റെ ആദ്യ സംവിധാന ചിത്രം ദിൽ ചഹ്‌താ ഹെയുടെ 20-ാം വാർഷികത്തിലാണ് സംവിധായകൻ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ നിർമാണം 2022ൽ ആരംഭിക്കുമെന്നും ഫർഹാൻ ഇൻസ്റ്റഗ്രാമിൽ ജീ ലേ സാറായുടെ മോഷൻ പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
എക്‌സെൽ എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറിൽ റിതേഷ് സിദ്വാനി, ടൈഗർ ബേബി, സോയ അക്തർ, റീമ കാഗ്‌തി എന്നിവർ ചേർന്നാണ് ബോളിവുഡ് ചിത്രം നിർമിക്കുന്നത്.
More Read: 'തൂഫാൻ' ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ട്വിറ്ററിൽ ഹാഷ് ടാഗുകൾ
ഷാരൂഖ് ഖാന്‍ നായകനായ ഡോൺ 2ന് ശേഷം ഏകദേശം ഒരു ദശകം കഴിഞ്ഞാണ് ഫർഹാൻ സംവിധാനക്കുപ്പായം അണിയുന്നത്. ദിൽ ചഹ്‌താ ഹെയുടെ സംവിധായകനായ ഫർഹാൻ സഹോദരി സോയ സംവിധാനം ചെയ്‌ത ദിൽ ദഡ്‌കനേ ദോ, സിന്ദഗി നാ മിലേഗി ദൊബാര തുടങ്ങിയ റോഡ് മൂവികളിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.
ആമസോണിൽ റിലീസ് ചെയ്‌ത തൂഫാൻ എന്ന സ്‌പോർട്‌സ് ഡ്രാമയാണ് ഫർഹാൻ അക്തറിന്‍റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.