ETV Bharat / sitara

ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥരീകരിച്ചു; താനും സഹോദരിയും രോഗമുക്തരായെന്ന് ജാൻവി കപൂർ - ഖുഷി കപൂർ കൊറോണ പോസിറ്റീവ്

ജനുവരി മൂന്നിന് തനിക്കും സഹോദരി ഖുഷി കപൂറിനും കൊവിഡ് സ്ഥിരീകരിച്ചുവെന്നും എന്നാൽ ഇപ്പോൾ ഇരുവരും കൊവിഡ് മുക്തരായതായും ജാൻവി കപൂർ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

Janhvi Kapoor contracted COVID-19  janhvi kapoor khushi kapoor covid positive  janhvi khushi corona positive  ജാൻവി കപൂർ കൊവിഡ് പോസിറ്റിവ്  ഖുഷി കപൂർ കൊറോണ പോസിറ്റീവ്  ജാൻവി ഖുഷി കൊവിഡ് നെഗറ്റീവ്
ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥരീകരിച്ചു; താനും സഹോദരിയും രോഗമുക്തരായെന്ന് ജാൻവി കപൂർ
author img

By

Published : Jan 11, 2022, 3:11 PM IST

ഹൈദരാബാദ്: ഒരാഴ്ച മുമ്പ് തനിക്കും സഹോദരി ഖുഷി കപൂറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ബോളിവുഡ് താരം ജാൻവി കപൂർ. ജനുവരി മൂന്നിന് തങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചുവെന്നും എന്നാൽ ഇപ്പോൾ ഇരുവരും കൊവിഡ് മുക്തരായതായും താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

നേരത്തേ ജാൻവി കപൂറിനും ഖുഷി കപൂറിനും കൊവിഡ് ബാധിച്ചതായുള്ള അഭ്യൂഹങ്ങൾ ആരാധകർക്കിടയിൽ നിലനിന്നിരുന്നു. എന്നാൽ സംശയങ്ങൾക്ക് വിരാമമിട്ടുകൊണ് താരം തന്നെ കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത പുറത്തുവിടുകയായിരുന്നു.

ALSO READ: Lata Mangeshkar admitted to ICU: ലത മങ്കേഷ്‌കറിന്‌ കൊവിഡ്‌; ഗായിക ഐസിയുവില്‍

'സുഹൃത്തുക്കളെ, ജനുവരി മൂന്നിന് എനിക്കും എന്‍റെ സഹോദരിക്കും കൊവിഡ് പോസിറ്റിവായി. ബിഎംസി നിർദേശ പ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഞങ്ങൾക്ക് ഇപ്പോൾ പരിശോധന ഫലം നെഗറ്റിവ് ആയിരിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച ആദ്യ രണ്ടുദിവസം കഠിനമായിരുന്നു. എന്നിരുന്നാലും പിന്നെയുള്ള ദിവസങ്ങളിൽ ആരോഗ്യം മെച്ചപ്പെട്ടു' എന്നായിരുന്നു ജാൻവി സ്റ്റോറിയിൽ കുറിച്ചത്.

കൂടാതെ എല്ലാവരോടും മാസ്ക് ധരിക്കണമെന്നും വാക്സിനേഷൻ സ്വീകരിക്കണമെന്നും താരം അഭ്യർത്ഥിച്ചു. കൊവിഡ് വൈറസിൽ നിന്ന് നമ്മെത്തന്നെ സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം അതുമാത്രമാണെന്നും ജാൻവി കൂട്ടിച്ചേർത്തു. നേരത്തെ ജാൻവിയുടെ അർദ്ധ സഹോദരങ്ങളായ അർജുൻ കപൂറിനും അൻഷുല കപൂറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.