ബോളിവുഡ് നടിയും മോഡലുമായ ജാക്വിലിന് ഫെര്‍ണാണ്ടസ് ഹോളിവുഡിലേക്ക് അരങ്ങേറാനൊരുങ്ങുന്നു. 2009ല്‍ അലാദ്ദീന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ ജാക്വിലിന് ലോകത്തെമ്പാടുമായി നിരവധി ആരാധകരുള്ള നടിയാണ്. ബോളിവുഡില്‍ എത്തുന്നതിന് മുമ്പ് മോഡലിങ് രംഗത്തായിരുന്നു ജ്വാകിലിന്. 2006ല്‍ മിസ് യൂണിവേഴ്സ് ശ്രീലങ്കയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാസ് കമ്യൂണിക്കേഷന്‍ ബിരുദധാരിയായ ജാക്വിലിന് ശ്രീലങ്കയില്‍ ടെലിവിഷന്‍ അവതരാകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വുമണ്‍ സ്റ്റോറീസ് എന്ന് പേരിട്ടിരിക്കുന്ന ആന്തോളജിയായിരിക്കും ശ്രീലങ്കന്‍ സുന്ദരി ജാക്വിലിന്റെ ആദ്യ ഹോളിവുഡ് ചിത്രം. ആറ് ചിത്രങ്ങള്‍ അടങ്ങിയതാണ് വുമണ്‍ സ്റ്റോറീസ്. ലോകത്തിലെ പ്രശസ്തരായ ആറ് വനിതാ സംവിധായകരാണ് ചിത്രങ്ങള്‍ ഒരുക്കുന്നത് എന്നതാണ് ഈ ആന്തോളജിയുടെ മറ്റൊരു പ്രത്യേകത. ഇതില്‍ ലീന യാദവ് സംവിധാനം ചെയ്യുന്ന ഷെയറിങ് എ റൈഡിലാണ് ജാക്വിലിന് അഭിനയിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ മോഡലായ അഞ്ജലി ലാമയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തും. പാര്‍ച്ച്ഡ് സിനിമയുടെ സംവിധായകയാണ് ലീന യാദവ്. തെലുങ്ക് ചിത്രം സാഹോയില്‍ ജാക്വിലിന് അഭിനയിച്ചിരുന്നു. ഭൂത് പൊലീസ്, ബച്ചന് പാണ്ഡെ തുടങ്ങി ബോളിവുഡില്‍ കൈ നിറയെ ചിത്രങ്ങളാണ് ജാക്വിലിന്.