മുംബൈ: നടൻ ഇർഫാൻ ഖാന്‍റെ അന്ത്യകർമങ്ങൾ മുംബൈയിലെ വെർസോവയിൽ നടന്നു. ലോക്ക് ഡൗണിനെ തുടർന്ന് അദ്ദേഹത്തിന്‍റെ ഭാര്യ സുതപ സിക്ദാർ, മക്കളായ ബാബിൽ, അയാൻ കുറച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
അര്‍ബുദബാധിതനായിരുന്നു അദ്ദേഹം. വിദേശത്ത് ചികിത്സ നടത്തി നാട്ടില്‍ മടങ്ങിയെത്തി. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് പ്രവേശിപ്പിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും അടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.