ETV Bharat / sitara

ബോളിവുഡിന്‍റെ നഷ്ടം; ഇർഫാന് വിട പറഞ്ഞ് സിനിമാ ലോകം

സിനിമാരംഗത്തുള്ളവരും കലാ- കായിക മേഖലയിലുള്ളവരും രാഷ്‌ട്രീയ നേതാക്കളും സമൂഹമാധ്യമങ്ങളിലൂടെ ഇർഫാന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

കലാ-കായിക രാഷ്‌ട്രീയ പ്രമുഖർ  നഷ്‌ടപ്പെട്ട ഇതിഹാസം  സഹപ്രവർത്തകർ  ഇർഫാൻ ഖാൻ  ബോളിവുഡ് മരണം  condolence from film  Irrfan Khan death  Bollywood  political persons  sports sachin  art celebrities
നഷ്‌ടപ്പെട്ട ഇതിഹാസത്തിന് വിട
author img

By

Published : Apr 29, 2020, 4:06 PM IST

Updated : Apr 29, 2020, 4:32 PM IST

വൻകുടലിലെ അണുബാധയെ തുടർന്ന്​ നടന്‍ ഇര്‍ഫാന്‍ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുവെന്ന് അറിഞ്ഞതിന് തൊട്ടുപിന്നാലെ അദ്ദേഹം മരിച്ചുവെന്ന തരത്തിലും സമൂഹമാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ഇത് നിഷേധിച്ച് താരത്തിന്‍റെ വക്താവ് ഇന്ന് രാവിലെ പ്രതികരണം അറിയിച്ചപ്പോൾ ആരാധകരും ആശ്വാസത്തിലായി. എന്നാൽ, പ്രാർത്ഥനയും പ്രതീക്ഷയും വിഫലമാക്കി ബോളിവുഡിന്‍റെ പ്രിയതാരം വിടവാങ്ങിയതോടെ അത് സിനിമാലോകത്തിന് തീരാ നഷ്‌ടമായി മാറി. അകാലത്തിൽ പൊലിഞ്ഞ അഭിനയവിസ്‌മയത്തിന് അനുശോചനം രേഖപ്പെടുത്തി സിനിമാരംഗത്തുള്ളവരും കലാ- കായിക മേഖലയിലുള്ളവരും രാഷ്‌ട്രീയ നേതാക്കളും എത്തിയിട്ടുണ്ട്. കേ​ന്ദ്ര മന്ത്രി പ്രകാശ്​ ജാവദേക്കർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ, കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി, സച്ചിൻ തെണ്ടുൽക്കർ, സിനിമാ രംഗത്ത് നിന്നും അമിതാഭ് ബച്ചൻ, ആമിർ ഖാൻ, അക്ഷയ്​ കുമാർ, മോഹൻലാൽ, പൃഥിരാജ്, കമൽ ഹാസൻ, മമ്മൂട്ടി തുടങ്ങി നിരവധി പേരാണ് സമൂഹമാധ്യമങ്ങൾ വഴി താരത്തിന് അനുശോചനം അറിയിച്ചത്.

"നീണ്ട പരിശ്രമത്തിലും സമർപ്പണത്തിലൂടെയും വൈവിധ്യങ്ങൾ നിറഞ്ഞ നടനായി മാറി ഇർഫാൻ ഖാൻ. അദ്ദേഹത്തി​ന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി​," കേ​ന്ദ്ര മന്ത്രി പ്രകാശ്​ ജാവേദ്​കർ കുറിച്ചു.

  • I’m sorry to hear about the passing of Irrfan Khan. A versatile & talented actor, he was a popular Indian brand ambassador on the global film & tv stage. He will be greatly missed. My condolences to his family, friends & fans at this time of grief.

    — Rahul Gandhi (@RahulGandhi) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

"ഇർ‌ഫാൻ‌ ഖാ​​ന്‍റെ മരണവിവരം ദുഃഖത്തോടെയാണ്​ അറിഞ്ഞത്​. പ്രാഗൽഭ്യവും കഴിവുമുള്ള നടനായ അദ്ദേഹം ആഗോള ചലച്ചിത്ര-ടിവി വേദിയിലെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്‍റെ അനുശോചനം," കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ട്വിറ്ററിൽ രേഖപ്പെടുത്തി.

  • Shocked to hear of the demise of Irrfan Khan, one of the most exceptional actors of our time. May his work always be remembered and his soul rest in peace

    — Arvind Kejriwal (@ArvindKejriwal) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

"ഇക്കാലത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഇർഫാൻ ഖാന്‍റെ മരണവിവരം ഞെട്ടലോടെയാണ്​ കേട്ടത്​. അദ്ദേഹത്തി​​ന്‍റെ സംഭാവനകൾ എക്കാലത്തും ഓർമിക്കപ്പെടുന്നതാണ്​. അദ്ദേഹത്തിന്‍റെ ആത്മാവ് ശാന്തിയോടെ വിശ്രമിക്കട്ടെ," ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ എഴുതി.

  • T 3516 - .. just getting news of the passing of Irfaan Khan .. this is a most disturbing and sad news .. 🙏
    An incredible talent .. a gracious colleague .. a prolific contributor to the World of Cinema .. left us too soon .. creating a huge vacuum ..
    Prayers and duas 🙏

    — Amitabh Bachchan (@SrBachchan) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

"ഇത് ഏറ്റവും അസ്വസ്ഥവും സങ്കടകരവുമായ വാർത്തയാണ്. അവിശ്വസനീയമായ കഴിവ്, മികച്ച ഒരു സഹപ്രവർത്തകൻ, സിനിമാ ലോകത്ത് സമൃദ്ധമായി സംഭാവന നൽകിയ വ്യക്തി... ഞങ്ങളിൽ നിന്നും വളരെ വേഗം വിട്ടുപോയിരിക്കുന്നു. ഇത്​ വലിയ ശൂന്യതയാണ്​ സൃഷ്​ടിക്കുന്നത്​. പ്രാർത്ഥനകൾ," അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്‌തു.

  • Sad to hear the news of #IrrfanKhan passing away. He was one of my favorites & I’ve watched almost all his films, the last one being Angrezi Medium. Acting came so effortlessly to him, he was just terrific.
    May his soul Rest In Peace. 🙏🏼
    Condolences to his loved ones. ☹️ pic.twitter.com/gaLHCTSbUh

    — Sachin Tendulkar (@sachin_rt) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

"ഇർഫാൻ ഖാൻ അന്തരിച്ചെന്ന വാർത്ത കേട്ടതിൽ സങ്കടമുണ്ട്. എന്‍റെ പ്രിയപ്പെട്ടവരിൽ ഒരാൾ. അദ്ദേഹത്തി​ന്‍റെ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്​. ആംഗ്രെസി മീഡിയം ആയിരുന്നു അവസാനത്തേത്. അഭിനയം എന്നത്​ അദ്ദേഹത്തിന് അനായാസമായിരുന്നു. അതിഗംഭീര നടൻ. അദ്ദേഹത്തിന്‍റെ ആത്മാവ് സമാധാനത്തോടെ കഴിയ​ട്ടെ," ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ അനുശോചന കുറിപ്പിൽ എഴുതി.

  • The charisma you brought to everything you did was pure magic. Your talent forged the way for so many in so many avenues.. You inspired so many of us. #IrrfanKhan you will truly be missed. Condolences to the family. pic.twitter.com/vjhd5aoFhc

    — PRIYANKA (@priyankachopra) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

"നിങ്ങൾ ചെയ്‌ത എല്ലാ കാര്യങ്ങളിലും നിങ്ങൾ നൽകുന്ന ഊർജം ശരിക്കും അതിശയപ്പെടുത്തി. നിങ്ങളുടെ കഴിവുകൾ നിരവധി പേർക്ക് വഴിയൊരുക്കി. നിങ്ങൾ ഞങ്ങൾ പലർക്കും പ്രചോദനമായി മാറി. ഞങ്ങളുടെ മനസുകളിൽ തീരാ നഷ്ടം തന്നെയാണിത്. കുടുംബത്തിന് അനുശോചനം," പ്രിയങ്ക ചോപ്ര കുറിച്ചു.

  • Such terrible news...saddened to hear about the demise of #IrrfanKhan, one of the finest actors of our time. May God give strength to his family in this difficult time 🙏🏻

    — Akshay Kumar (@akshaykumar) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

"നമ്മുടെ കാലത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. ഇർഫാൻ ഖാ​​ന്‍റെ മരണ വാർത്ത അറിഞ്ഞതിൽ സങ്കടമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത്‌ ദൈവം അദ്ദേഹത്തി​ന്‍റെ കുടുംബത്തിന് ശക്തി പകരട്ടെ,"അക്ഷയ്​ കുമാർ പറഞ്ഞു.

  • Very saddened to hear about #IrrfanKhan an extraordinary talent who contributed to the world cinema will be missed. All strength to the family RIP🙏

    — Rakesh Roshan (@RakeshRoshan_N) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

സംവിധായകൻ രാകേഷ്​ റോഷൻ തന്‍റെ സഹപ്രവർത്തകന്‍റെ വേർപാടിനെ കുറിച്ച് പറഞ്ഞത് "അദ്ദേഹത്തി​​ന്‍റെ മരണവിവരം അറിഞ്ഞപ്പോൾ വളരെ വേദനിച്ചു. ലോക സിനിമക്ക് നിരവധി സംഭാവനകൾ നൽകിയ അസാധാരണ പ്രതിഭയാണ്​ അദ്ദേഹം," എന്നാണ്.

  • Extremely painful.. Ahh ..too early Irfan.. 🙏🙏thank you for your contribution to the collective global art .. we will miss you . RIP pic.twitter.com/9NrNFRwlh4

    — Prakash Raj (@prakashraaj) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

തെന്നിന്ത്യൻ താരം പ്രകാശ്​ രാജും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. "അങ്ങേയറ്റം വേദനാജനകമാണ്. വളരെ നേരത്തെ വിട പറഞ്ഞു. ലോകമെമ്പാടുമുള്ള കലക്ക്​ നിങ്ങൾ നൽകിയ സംഭാവനക്ക്​ നന്ദി. ഞങ്ങൾക്കെന്നും നിങ്ങളൊരു നഷ്​ടമായിരിക്കും. ആത്​മാവിന്​ നിത്യശാന്തി​."

ഇർഫാൻ ഖാ​ന്‍റെ മരണവാർത്ത അറിഞ്ഞപ്പോൾ അങ്ങേയറ്റം വിഷമമായെന്നും അദ്ദേഹത്തി​ന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നുമാണ് മോഹൻലാൽ പറഞ്ഞത്.

  • A sad and huge loss to our film fraternity. A great and natural actor who was loved by audiences across the world. I had the pleasure of sharing a stage with him for an event and I remember the conversations and warmth we shared.

    RIP Irrfan. pic.twitter.com/UW4ceKEoCc

    — Mammootty (@mammukka) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

"ഞങ്ങളുടെ കുടുംബത്തിലെ വളരെ വലിയ നഷ്‌ടം. തന്‍റെ അഭിനയത്തിലൂടെ ലോകമെമ്പാടും ആരാധകരെ കീഴടക്കിയ വ്യക്തി." അദ്ദേഹത്തിനൊപ്പം ഒരു പരിപാടിയിൽ വേദി പങ്കിടാൻ സാധിച്ചതും ഇർഫാനൊപ്പം നടത്തിയ സംഭാഷണവുമൊക്കെ ഏറ്റവും വിലപ്പെട്ടതാണ് എന്ന് മമ്മൂട്ടി കുറിച്ചു.

"ഇർഫാൻ ഖാൻ, സമാധാനത്തോടെ വിശ്രമിക്കുക. നിങ്ങൾ ചെയ്യേണ്ടതായി ഒരുപാട് കാര്യങ്ങൾ ഇനിയുമുണ്ട്. നിങ്ങൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന വളരെയധികം കാര്യങ്ങളും ഇന്ത്യൻ സിനിമയിലുണ്ട്. നിങ്ങളെ തീർച്ചയായും ഞങ്ങൾ മിസ് ചെയ്യും," പൃഥിരാജ്​ കുറിച്ചു.

  • Absolutely shocked and sad to hear about the demise of #IrrfanKhan. What a brilliant actor he was! Thank you for the memories sir! India will miss you legend! RIP pic.twitter.com/urvNtfK1Co

    — Nivin Pauly (@NivinOfficial) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

"മരണത്തെക്കുറിച്ച് കേട്ടപ്പോൾ തികച്ചും ഞെട്ടലും വിഷമവുമായി. ഇത്രയും മികച്ച നടൻ. ഓർമകൾക്ക് നന്ദി സർ. ഇന്ത്യക്ക് ഈ ഇതിഹാസത്തിനെ ശരിക്കും നഷ്‌ടമായി," എന്ന് യുവതാരം നിവിൻ പോളി പറയുന്നു.

  • Too soon to leave @irrfank Ji. Your work always left me in awe. You’re one of the finest actors I know, I wish you stayed longer. You deserved more time. Strength to the family at this time.

    — Kamal Haasan (@ikamalhaasan) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

"ഇർഫാൻ ഖാൻ, നിങ്ങളുടെ മടക്കയാത്ര വളരെ നേരത്തെയായി. നിങ്ങളുടെ പ്രവർത്തനങ്ങൾ എല്ലായ്‌പ്പോഴും വിസ്മയിപ്പിച്ചിരുന്നു. എനിക്കറിയാവുന്ന ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നിങ്ങൾ. കൂടുതൽ കാലം നിങ്ങൾ തുടരണമെന്ന് ആഗ്രഹിച്ചു. ഇനിയും കൂടുതൽ സമയം നിങ്ങൾ അർഹിക്കുന്നുണ്ടായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ കുടുംബത്തിന് കരുത്ത് ഉണ്ടാകട്ടെ"യെന്ന് ഉലകനായകൻ കമൽഹാസനും കുറിച്ചു.

  • My dear @irrfank you gone too soon...We travelled together a lot from the small room in #FTII to the global stage of cinema.. I can’t believe you left us, so early and too soon...you are a rare talent...world cinema will always remember you..my thoughts and prayers with Sutapa🙏

    — resul pookutty (@resulp) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

"ഈ ദാരുണമായ വാർത്ത ഏറെ ആഘാതം സൃഷ്​ടിക്കുന്നതാണ്​. അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്‍റെ ഹൃദയംഗമമായ അനുശോചനം. ഇർ‌ഫാൻ‌, നിങ്ങളുടെ പ്രതിഭയെ ലോകത്തിന് കാണിച്ചതിന് നന്ദി," ഗായകൻ അദ്​നാൻ സാമി ട്വീറ്റ് ചെയ്‌തു. "നിങ്ങൾ വളരെ പെട്ടെന്ന് പോയി. എഫ്​ടിഐഐയിലെ ചെറിയ മുറിയിൽനിന്ന് സിനിമയുടെ ആഗോള തലത്തിലേക്ക് നമ്മൾ ഒരുപാട് യാത്ര ചെയ്തു. ഇത്ര നേരത്തെ നിങ്ങൾ ഞങ്ങളെ വിട്ടുപോയെന്നുള്ളത് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങൾ ഒരു അപൂർവ പ്രതിഭയാണ്. ലോക സിനിമ എപ്പോഴും നിങ്ങളെ സ്‌മരിക്കും," ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ എഴുതി.

  • Very sad to hear about our dear colleague Irrfan. How tragic and sad. Such a wonderful talent. My heartfelt condolences to his family and friends.
    Thank you Irrfan for all the joy you have brought to our lives through your work.
    You will be fondly remembered.
    Love.
    a.

    — Aamir Khan (@aamir_khan) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

"നിങ്ങളുടെ പ്രവർത്തനത്തിലൂടെ ഞങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങൾ കൊണ്ടുവന്ന എല്ലാ സന്തോഷത്തിനും ഇർ‌ഫാന് നന്ദി. നിങ്ങളെ സ്നേഹപൂർവ്വം ഓർക്കും," ആമിർ ഖാൻ അനുശോചനം അറിയിച്ചു. ബോളിവുഡ് അഭിനേത്രിയും ടെലിവിഷൻ അവതാരകയുമായ കിരൺ ഖേർ, ഗാനരചയിതാവ് ജാവേദ് അക്‌തർ, നടി ശ്രദ്ധ കപൂർ, തെലുങ്കു താരം രാം ചരൺ തേജ എന്നിങ്ങനെ ഒട്ടേറെ പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് സ്‌മരണാഞ്ജലി അർപ്പിച്ചു.

  • Sad to learn that Irfan Khan has passed away His death is untimely in the real sense of the word He had achieved a unique status after a long struggle n great perseverance . As an actor he was a voice not some one’s echo. He still had so much with in him We all will miss him .

    — Javed Akhtar (@Javedakhtarjadu) April 29, 2020 " class="align-text-top noRightClick twitterSection" data=" ">

Last Updated : Apr 29, 2020, 4:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.