ETV Bharat / sitara

മതത്തിന്‍റെ പേരില്‍ തന്നെ വിലയിരുത്തരുതെന്ന് ഇര്‍ഫാന്‍ ഖാന്‍റെ മകന്‍

ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് മതത്തിന്‍റെ പേരില്‍ തന്നെ വിലയിരുത്തുന്നത് ഇഷ്ടമല്ലെന്ന് ബാബില്‍ ഖാന്‍ അറിയിച്ചത്

Irfan Khan's son  ഇര്‍ഫാന്‍ ഖാന്‍റെ മകന്‍  ബാബില്‍ ഖാന്‍  ബാബില്‍ ഖാന്‍ ഇന്‍സ്റ്റഗ്രാം  babil khan instagrame
മതത്തിന്‍റെ പേരില്‍ തന്നെ വിലയിരുത്തരുതെന്ന് ഇര്‍ഫാന്‍ ഖാന്‍റെ മകന്‍
author img

By

Published : Jul 31, 2020, 12:01 PM IST

പലരും തന്‍റെ മതം നോക്കിയാണ് തന്നോട് ഇടപെടാറുള്ളതെന്ന് അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ഖാന്‍റെ മകന്‍ ബാബില്‍ ഖാന്‍. മതത്തിന്‍റെ പേരില്‍ ആളുകള്‍ തന്നെ വിലയിരുത്തുന്നു. അതിനാല്‍ അധികാരത്തിലിരിക്കുന്നവരെ കുറിച്ച്‌ ഒന്നും മിണ്ടാന്‍ കഴിയുന്നില്ല .താന്‍ ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ടവനായതിനാല്‍ പല സുഹൃത്തുക്കളും തന്നോട് സംസാരിക്കുന്നത് പോലും നിര്‍ത്തിയെന്നും ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ബാബില്‍ പറഞ്ഞു.

'അധികാരത്തിലിരിക്കുന്നവരെ കുറിച്ചുള്ള എന്‍റെ അഭിപ്രായം എനിക്ക് പറയാന്‍ കഴിയുന്നില്ല. എനിക്ക് ചുറ്റുമുള്ള വലിയൊരു സംഘം പറയുന്നത് അങ്ങനെ ചെയ്താല്‍ എന്‍റെ കരിയര്‍ അവസാനിക്കുമെന്നാണ്. എനിക്ക് ഭയം തോന്നി. മതത്തിന്‍റെ പേരില്‍ എന്നെ വിലയിരുത്തുന്നത് എനിക്ക് ഇഷ്ടമല്ല. ഞാന്‍ എന്നാല്‍ മതം അല്ല. രാജ്യത്തെ മറ്റുള്ളവരെ പോലെ ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. എന്നെ ദേശദ്രോഹിയെന്ന് വിളിക്കരുത്. ഞാന്‍ ഉറപ്പായും പറയുകയാണ്. എന്നെ അങ്ങനെ വിളിക്കാന്‍ നില്‍ക്കരുത്. ഞാനൊരു ബോക്​സറാണ്​ അങ്ങിനെ വിളിക്കുന്നവരുടെ മൂക്കിടിച്ച്‌​ ഞാന്‍ പരത്തും' തന്നോടുള്ള സ്‌നേഹത്തിനും പിന്തുണക്കും നന്ദി അറിയിച്ച ബാബില്‍ താനുമായി ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.