Vikram Vedha first look unveiled : പിറന്നാള്‍ നിറവില്‍ ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍. നടന്‍റെ 48ാം ജന്മദിനമാണ് ഇന്ന്. താരത്തിന്‍റെ പുതിയ ക്രൈം ത്രില്ലര്‍ ചിത്രം 'വിക്രം വേദ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്നു.
Vikram Vedha release : ഹൃത്വിക് റോഷന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ചു. 2022 സെപ്‌റ്റംബര്‍ 30നാണ് റിലീസ്.
- " class="align-text-top noRightClick twitterSection" data="
">
'ഹൃത്വിക് റോഷന് ജന്മദിനാശംസകൾ നേരുന്നു! #വിക്രംവേദയിൽ വേദയുടെ ഫസ്‌റ്റ് ലുക്ക് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. 2022 സെപ്റ്റംബർ 30ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യും.' - ടി സീരീസ് ട്വീറ്റ് ചെയ്‌തു.
Also Read: സ്വരരാഗഭാവ സമന്വയത്തിന്‍റെ വിസ്‌മയധാര ; ഗാനഗന്ധര്‍വന് 82ാം പിറന്നാള്‍
Hrithik Roshan as Vedha in Vikram Vedha: 'വിക്രം വേദ'യില്‍ അധോലോക നായകനായ വേദ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുക. പൊലീസ് ഓഫിസര്‍ വിക്രം ആയി സെയ്‌ഫ് അലി ഖാനും എത്തും. രാധിക ആപ്‌തെ ആണ് നായിക.
Tamil remake of Vikram Vedha : മാധവനും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ തമിഴ് ബ്ലോക്‌ബസ്‌റ്റര്‍ ചിത്രം 'വിക്രം വേദ'യുടെ റീമേക്കാണ് സിനിമ. 2017ല്‍ പുഷ്‌കറും ഗായത്രിയും ചേര്‍ന്നാണ് സംവിധാനം നിര്‍വഹിച്ചത്.
'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നതും പുഷ്‌കര്‍-ഗായത്രി കൂട്ടുകെട്ടില്‍ തന്നെയാണ്. ഫ്രൈഡെ ഫിലിം വര്‍ക്‌സിന്‍റെ ബാനറില്‍ നീരജ് പാണ്ഡ്യയും റിലയന്‍സ് എന്‍റര്‍ടെയ്‌മെന്‍റും വൈ നോട്ട് സ്‌റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം.