Hrithik Roshan got 30000 proposals: ബോളിവുഡിന്‍റെ ഗ്രീക്ക് ദൈവം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ആരാധകരുടെ പ്രിയ താരമാണ് ഹൃത്വിക് റോഷന്‍. 'ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യൻ' എന്ന കിരീടവും ഹൃത്വികിന് സ്വന്തം. താരത്തിന്‍റെ 48ാമത് ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ സമ്മാനങ്ങളും ആശംസകളുമായി നിരവധി പേരാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.
ഈ അവസരത്തില്‍ താരത്തെ കുറിച്ചുള്ള ഒരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ആദ്യ ചിത്രത്തിന് ശേഷം താരത്തിന് ലഭിച്ച വിവാഹാലോചനകളെ കുറിച്ചാണ് ചര്‍ച. 'കഹോ നാ.. പ്യാര്‍ ഹെയ്' (2000) ആണ് ഹൃത്വിക്കിന്‍റെ ആദ്യ ചിത്രം.
'കഹോ നാ.. പ്യാര്‍ ഹെയ്' പുറത്തിറങ്ങിയ ശേഷം താരത്തിന് 30,000ലധികം വിവാഹാലോചനകളാണ് വന്നത്. 2019ല്‍ 'ദ കപില്‍ ശര്‍മ ഷോ' എന്ന പരിപാടിയിലാണ് ഹൃത്വിക് ഇക്കാര്യം വ്യക്തമാക്കിയത്. ഈ പിറന്നാള്‍ ദിനത്തില്‍ ഇത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
2019ല്‍ പുറത്തിറങ്ങിയ താരത്തിന്‍റെ 'വാര്‍' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ഹൃത്വിക് തനിക്ക് ലഭിച്ച വിവാഹാലോചനകളെ കുറിച്ച് തുറന്നു പറയുന്നത്. തന്‍റെ ബാല്യകാല പ്രണയിനിയായ സൂസെന്‍ ഖാനെയാണ് താരം വിവാഹം കഴിച്ചത്.
'കഹോ നാ പ്യാര്‍ ഹെയ്' റിലീസിന് ശേഷമാണ് താരം സൂസനെ വിവാഹം കഴിച്ചത്. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഹൃത്വികും സൂസെനും വേര്‍പിരിഞ്ഞു. ഇരുവരുടെ വേര്‍പിരിയിലും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ഇരുവര്‍ക്കുമായി രണ്ട് മക്കളുണ്ട്. ഹൃദയന്‍, ഹ്രേഹാന്‍ റോഷന്‍ എന്നിവരാണ് മക്കള്‍.