ബോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രം കൃഷിന്‍റെ നാലാം ഭാഗം വരുന്നു. കൃഷ് ചിത്രത്തിന്‍റെ 15-ാം വാർഷികദിനത്തിലാണ് സിനിമയുടെ നാലാം പതിപ്പിനെ കുറിച്ച് ഋത്വിക് റോഷൻ പ്രഖ്യാപിച്ചത്. കറുത്ത ലെതർ കോട്ടും മാസ്‌കുമണിഞ്ഞ കൃഷിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പുതിയ ചിത്രം വരുന്നുവെന്ന് താരം അറിയിച്ചത്.
കോയി മിൽ ഗയാ എന്ന ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെയാണ് കൃഷ്, കൃഷ് 3 ചിത്രങ്ങൾ പുറത്തിറങ്ങിയത്. ഋത്വിക് റോഷന്‍റെ അച്ഛനും സിനിമയുടെ സംവിധായകനുമായ രാകേഷ് റോഷന്‍ ഇപ്പോൾ കൃഷ് 4 തിരക്കഥയുടെ തിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ.
-
The past is done .
— Hrithik Roshan (@iHrithik) June 23, 2021 " class="align-text-top noRightClick twitterSection" data="
Let’s see what the future brings. #15YearsOfKrrish #Krrish4 pic.twitter.com/xbp5QzwObF
">The past is done .
— Hrithik Roshan (@iHrithik) June 23, 2021
Let’s see what the future brings. #15YearsOfKrrish #Krrish4 pic.twitter.com/xbp5QzwObFThe past is done .
— Hrithik Roshan (@iHrithik) June 23, 2021
Let’s see what the future brings. #15YearsOfKrrish #Krrish4 pic.twitter.com/xbp5QzwObF
കോയി മിൽ ഗയാ, കൃഷ് സീരീസ് ചിത്രങ്ങൾ
2003ൽ റിലീസ് ചെയ്‌ത കോയി മിൽ ഗയാ എന്ന ബോളിവുഡ് ചിത്രത്തിൽ ഋത്വിക് റോഷനും പ്രീതി സിന്‍റയും രേഖ, സംവിധായകൻ രാകേഷ് റോഷൻ എന്നിവരുമായിരുന്നു പ്രധാന താരങ്ങൾ.
2006ൽ വന്ന കൃഷ് ചിത്രത്തിൽ പ്രിയങ്ക ചോപ്രയും നസറുദ്ദീൻ ഷായും ഋത്വിക് റോഷനൊപ്പം മുഖ്യകഥാപാത്രങ്ങളായി. 2003ൽ തിയേറ്ററിലെത്തിയ കൃഷ് 3യിലാവട്ടെ കങ്കണ റണൗട്ടിന്‍റെയും വിവേക് ഒബ്റോയിയുടെയും വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.
Also Read: 'ബ്രോ ഡാഡി നിങ്ങളെ ചിരിപ്പിക്കും', കല്യാണി പ്രിയദര്‍ശന്‍ പറയുന്നു
നാലാം ഭാഗം വരുമ്പോൾ ഋത്വിക്കിനും പ്രിയങ്കക്കുമൊപ്പം വമ്പൻ താരനിരയെയാണ് ബോളിവുഡ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഒന്നാം ഭാഗത്തിലെ ജാദു എന്ന അന്യഗ്രഹജീവി കൃഷ് 4ലുമുണ്ടാകുമെന്നും സൂചനയുണ്ട്.