ETV Bharat / sitara

ബോളിവുഡ് നടി ഹിമാനി ശിവപുരി ആശുപത്രി വിട്ടു - ബോളിവുഡ് നടി ഹിമാനി ശിവപുരി കൊവിഡ്

ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ഇനി പതിനഞ്ച് ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞാന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി ഹിമാനി ശിവപുരി

himaani sivapuri  Himani Shivpuri discharged  Himani Shivpuri COVID-19  COVID-19 Himani Shivpuri news  നടി ഹിമാനി ശിവപുരി ആശുപത്രി വിട്ടു  ബോളിവുഡ് നടി ഹിമാനി ശിവപുരി കൊവിഡ്  നടി ഹിമാനി ശിവപുരി സിനിമകള്‍
ബോളിവുഡ് നടി ഹിമാനി ശിവപുരി ആശുപത്രി വിട്ടു
author img

By

Published : Sep 19, 2020, 6:47 PM IST

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് നടി ഹിമാനി ശിവപുരി ആശുപത്രി വിട്ടു. മുംബൈയിലെ സബർബൻ ഹോളി സ്പിരിറ്റ് ആശുപത്രിയിലായിരുന്നു താരം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ഇനി പതിനഞ്ച് ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞാന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി ഹിമാനി ശിവപുരി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ശുശ്രൂഷിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ താരം നന്ദി അറിയിച്ചിട്ടുണ്ട്.

സെറ്റുകളിൽ മതിയായ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നെന്നും എങ്ങനെ രോഗം ബാധിച്ചെന്ന് അറിയില്ലെന്നുമാണ് കൊവിഡ് സ്ഥിരീകരിച്ച ശേഷം ശിവപുരി പറഞ്ഞത്. കഴിഞ്ഞ 12 ആണ് ഹിമാനി ശിവപുരി കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, ഹം ആപ്‌കെ ഹെയ്ൻ കോൺ, രാജ, ദിൽ‌വാലെ ദുൽഹാനിയ ലെ ജയെങ്കെ, ഖമോഷി, കുച്ച് കുച്ച് ഹോത ഹായ്, ബിവി നമ്പർ 1, ഹം സാത്ത്-സാത്ത് ഹെയ്ൻ, കബി ഖുഷി കബി ഗം തുടങ്ങി നിരവധി സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.