അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി, നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ ബോളിവുഡ് റീമേക്ക് ഓഗസ്റ്റിൽ തുടങ്ങും. സർവൈവർ ത്രില്ലർ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിൽ ജാൻവി കപൂറാണ് നായിക. മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ഹിന്ദി ചിത്രത്തിന്‍റെ സംവിധായകൻ.
ഹിന്ദിയിൽ സിനിമ മിലി എന്ന ടൈറ്റിലിലാണ് പുറത്തിറങ്ങുക. മലയാളചിത്രത്തിലെ അന്ന ബെന്നിന്‍റെ മികച്ച പ്രകടനം എടുത്തുപറയേണ്ടതായിരുന്നു. ചിത്രത്തിലൂടെ മാത്തുക്കുട്ടി സേവ്യർ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും രഞ്ജിത്ത് അമ്പാടി മികച്ച മേക്കപ്പിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു.
More Read: ഹെലൻ റീമേക്കിന് വേണ്ടി വെല്ലുവിളി നിറഞ്ഞ തയ്യാറെടുപ്പുകളുമായി ജാൻവി കപൂർ
അരുൺ പാണ്ഡ്യനെയും മകൾ കീർത്തി പാണ്ഡ്യനെയും കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴിൽ അൻപിർക്കിനിയാൾ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്‌തിരുന്നു.