ETV Bharat / sitara

തോക്കിൽ നിന്നും സിഗരറ്റ് കത്തിക്കുന്ന റോക്കി ഭായ്‌; കെജിഎഫ് ചാപ്‌റ്റർ 2വിന് ആരോഗ്യ വകുപ്പിന്‍റെ നോട്ടീസ്

author img

By

Published : Jan 13, 2021, 4:00 PM IST

ചിത്രത്തിന്‍റെ പോസ്റ്ററിൽ നിന്നും ടീസറിൽ നിന്നും പുകവലി രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെജിഎഫിന്‍റെ സംവിധായകൻ പ്രശാന്ത് നീൽ, നടൻ യഷ്, നിർമാതാവ് വിജയ് കിരാഗന്ദൂർ എന്നിവർക്കും കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിനും പുകയില വിരുദ്ധ സെൽ നോട്ടീസ് അയച്ചു.

തോക്കിൽ നിന്നും സിഗരറ്റ് കത്തിക്കുന്ന റോക്കി ഭായ് വാർത്ത  കർണാടക പുകയില വിരുദ്ധ സെൽ കെജിഎഫ് വാർത്ത  സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും കേസ് യഷ് വാർത്ത  actor yash kgf chapter2 news  health department objected smoking visuals kgf2 news  karnataka anti tobacco cell against kgf teaser news
കെജിഎഫ് ചാപ്‌റ്റർ 2വിന് ആരോഗ്യ വകുപ്പിന്‍റെ നോട്ടീസ്

ബെംഗളൂരു: കഴിഞ്ഞ ആഴ്‌ച പുറത്തിറങ്ങിയ കെജിഎഫ് ചാപ്‌റ്റർ 2വിന്‍റെ ടീസർ യൂട്യൂബിൽ ട്രെന്‍റിങ്ങായതിനിന് പുറമെ കോടിക്കണക്കിന് കാഴ്‌ചക്കാരെയും സ്വന്തമാക്കി. ടീസറിൽ ഏറ്റവും ശ്രദ്ധ നേടിയത് തോക്കിൽ നിന്നും സിഗരറ്റ് കത്തിക്കുന്ന റോക്കി ഭായ്‌യുടെ മാസ് രംഗമാണ്. എന്നാൽ, ടീസറിലും പോസ്റ്ററിലും പുകവലിക്കുന്ന രംഗം അവതരിപ്പിച്ചതിനെതിരെ കർണാടക പുകയില വിരുദ്ധ സെൽ രംഗത്തെത്തി.

ചിത്രത്തിന്‍റെ പോസ്റ്ററിൽ നിന്നും ടീസറിൽ നിന്നും പ്രസ്‌തുത രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെജിഎഫിന്‍റെ സംവിധായകൻ പ്രശാന്ത് നീൽ, നടൻ യഷ്, നിർമാതാവ് വിജയ് കിരാഗന്ദൂർ എന്നിവർക്കും കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിനും പുകയില വിരുദ്ധ സെൽ നോട്ടീസ് അയച്ചു. 2003ൽ പാസാക്കിയ സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും നിയമത്തിലെ (വ്യാപാരം, വാണിജ്യം, ഉത്പാദനം, വിതരണം എന്നിവയുടെ പരസ്യവും നിയന്ത്രണവും നിരോധനം) സെക്ഷൻ 5 പ്രകാരം സിനിമയിൽ പുകവലി രംഗങ്ങൾ കാണിക്കുന്നത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.

റോക്ക് സ്റ്റാർ യഷിന് യുവാക്കൾക്കിടയിൽ ധാരാളം ആരാധകരുള്ളതില്‍ പുകവലിയിലേക്ക് ആളുകളെ ആകർഷിക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് രംഗങ്ങൾ നീക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.