ETV Bharat / sitara

ആയുഷ്മാന്‍ ഖുറാന @ 35; ആശംസകളുമായി ഭാര്യ താഹിറയും, ബി ടൗണും

അവതാരകനായി എത്തി ബോളിവുഡില്‍ തന്‍റെതായ ഇരിപ്പിടം കണ്ടെത്തിയ ആയുഷ്മാന്‍ ഇതിനോടകം നിരവധി അവാര്‍ഡുകള്‍ നേടി

author img

By

Published : Sep 14, 2019, 10:54 PM IST

ആയുഷ്മാന്‍ ഖുറാന @ 35; ആശംസകളുമായി ഭാര്യ താഹിറയും, ബി ടൗണും

ഇന്ത്യന്‍ സിനിമയില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ ബോളിവുഡിന്‍റെ 'ഡ്രീം ഗേളാണ്' ആയുഷ്മാന്‍ ഖുറാന. അന്ധാധുന്നിലെ അസാമാന്യ പ്രകടനത്തിലൂടെ ദേശീയതലത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് വിക്കി കൗശലിനൊപ്പം പങ്കിട്ട താരമാണ് ആയുഷ്മാന്‍. സിനിമാ ജീവിതത്തില്‍ ആരും കൈവെക്കാന്‍ മടിക്കുന്ന കഥാപാത്രങ്ങള്‍ വരെ ധൈര്യസമേതം അഭിനയിച്ച് ഫലിപ്പിക്കുന്നതില്‍ മിടുക്കനാണ് ആയുഷ്മാന്‍.

താരം 35ല്‍ എത്തി നില്‍ക്കുമ്പോള്‍ ബി ടൗണ്‍ മുഴുവന്‍ ആശംസകളുമായി രംഗത്തെത്തിയിരുന്നു. അവതാരകനായി എത്തി ബോളിവുഡില്‍ തന്‍റെതായ ഇരിപ്പിടം കണ്ടെത്തിയ ആയുഷ്മാന്‍ ഇതിനോടകം നിരവധി അവാര്‍ഡുകള്‍ തന്‍റെ പേരിലാക്കി കഴിഞ്ഞു. ഷൂജിത് സിര്‍ക്കാറിന്‍റെ വിക്കി ഡോണറിലൂടെയായിരുന്നു താരത്തിന്‍റെ സിനിമാപ്രവേശനം. പിന്നീടങ്ങോട് ആരാധകരെ പിടിച്ചിരുത്തുന്ന നിരവധി കഥാപാത്രങ്ങള്‍ ഈ അതുല്യപ്രതിഭ സിനിമലോകത്തിന് നല്‍കി കഴിഞ്ഞു.

35ല്‍ എത്തി നില്‍ക്കുന്ന താരത്തിന് ഭാര്യ താഹിറയും ആശംസകളുമായി രംഗത്തെത്തിയിരുന്നു. ജീവിതം നിങ്ങള്‍ക്കൊപ്പം സുന്ദരമാണെന്നാണ് താഹിറ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് കുറിച്ചത്. രാജ് ഷാന്‍ദില്യ സംവിധാനം തീയേറ്ററുകളിലെത്തിയ ഡ്രീം ഗേളാണ് താരത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ചിത്രം.

Intro:Body:Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.