Gangubai Kathiawadi song: ഏറെ പ്രതീക്ഷകള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ 'ഗംഗുഭായ് കത്യവാടി' മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. റിലീസ് ദിനത്തില്‍ ചിത്രത്തിലെ 'ജുമി രി ഗൊരി' എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'ജുമി രി ഗൊരി' എന്ന ഗാനത്തില്‍ ഗര്‍ബയുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ആലിയയെ ആണ് കാണാനാവുക. ഈ ഗാനം ഈ വര്‍ഷത്തെ ഉത്സവ ഗാനമായി മാറുമെന്നതില്‍ സംശയമില്ല.
Jhume Re Gori released: കുമാറിന്‍റെ വരികള്‍ക്ക് ബൻസാലിയുടെ സംഗീതവും കൂടി ചേരുമ്പോള്‍ ഗർബയുടെ യഥാർഥ സാരാംശം ഉൾക്കൊള്ളുന്നു. അർച്ചന ഗോർ, തരണ്ണം മാലിക് ജെയിൻ, ദീപ്‌തി റെഗെ, അദിതി പ്രധുദേശായ് എന്നിവര്‍ ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ദീപിക പദുക്കോണിന്‍റെ 'ഘൂമര്‍', 'പദ്‌മാവതി'ലെ 'ഏക് ദിൽ ഏക് ജാൻ', 'ഹോളി', 'സ്ട്രീറ്റ് ഡാന്‍സറി'ലെ 'ഗാർമി' എന്നീ ഗാനങ്ങളുടെ കൊറിയോഗ്രാഫര്‍ ക്രുതി മഹോഷ് ആണ് 'ജുമി രി ഗൊരി'യുടെയും കൊറിയോഗ്രാഫര്‍.
- " class="align-text-top noRightClick twitterSection" data="">
'ധോലിഡ' ഗാനത്തിന് ശേഷം, 'ജുമി രി ഗൊരി'യിലൂടെ മറ്റൊരു തകര്‍പ്പന്‍ നൃത്ത ഗാനവുമായാണ് ആലിയയും ബൻസാലിയും സംഘവും എത്തിയിരിക്കുന്നത്. കാമാത്തിപ്പുരയിൽ എത്തുന്നതിന് മുമ്പുള്ള ആലിയയുടെ ജീവിതത്തിന്‍റെ ഒരു നേര്‍ക്കാഴ്‌ച്ചയാണ് ഗാനരംഗത്തില്‍.
ബോംബെയിലെ തെരുവുകളിൽ ഗംഗുഭായിയുടെ അധികാരത്തിലേക്കുള്ള ഉയർച്ചയാണ് ചിത്രം പറയുക. ബോംബെയിലെ കാമാത്തിപുരയിലെ ഒരു പാവപ്പെട്ട പെൺകുട്ടിയിൽ നിന്നും തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കുള്ള ഗംഗുഭായിയുടെയും അവളുടെ യാത്രയുടെയും കഥയാണ് ചിത്രപശ്ചാത്തലം. പ്രശസ്‌ത എഴുത്തുകാരൻ ഹുസൈൻ സെയ്‌ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന നോവലിലെ ഒരു അധ്യായത്തെ ആസ്‌പദമാക്കി ഒരുക്കുന്ന പീരീഡ് ചിത്രമാണിത്. 1960കളിൽ മുംബൈയിലെ റെഡ്-ലൈറ്റ് ഏരിയയായ കാമാത്തിപുരയിലെ പ്രധാനിയായ വനിതയായിരുന്നു ഗംഗുഭായ്.
Gangubai Kathiawadi cast and crew: സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ആലിയ എത്തുന്നത്. ചിത്രത്തിൽ അജയ് ദേവ്ഗണും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്‌വ, ശന്തനു മഹേശ്വരി, ജിം സർഭ്, വരുൺ കപൂർ, ഇന്ദിര തിവാരി എന്നിവരും 'ഗംഗുഭായ് കത്യവാടി'യിൽ അണിനിരക്കുന്നു. ബൻസാലിയും ജയന്തിലാൽ ഗാഡയും (പെൻ സ്‌റ്റുഡിയോ) ചേർന്നാണ് നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.
Alia Bhatt Sanjay Leela Bansali combo: ആലിയ ഇതാദ്യമായാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ വേഷമിടുന്നത്. 'ആര്‍ആര്‍ആര്‍' ആണ് ആലിയയുടെ മറ്റൊരു ബിഗ് റിലീസ് ചിത്രം. രണ്‍ബീര്‍ കപൂറിനൊപ്പമുള്ള 'ബ്രഹ്‌മാസ്‌ത്ര'യും റിലീസ് കാത്തിരിക്കുന്ന ആലിയയുടെ മറ്റൊരു ചിത്രമാണ്.
Also Read: പാ രഞ്ജിത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റം ഈ വര്‍ഷം അവസാനത്തില്‍...