തെലങ്കാന : ഫര്ഹാന് അക്തര്‍-ഷിബാനി ദണ്ഡേക്കര്‍ താരവിവാഹത്തിന് ബോളിവുഡ് ലോകം സാക്ഷിയായി. ഖണ്ടാലയില്‍ ജാവേദ് അക്തറിന്റെയും ഷബാന ആസ്മിയുടെയും വസതിയായ സുകൂണിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിന്റെ ആദ്യ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
First picture from Farhan Shibani wedding : ചുവന്ന മൂടുപടത്തോടുകൂടിയ ഗൗണ്‍ ആണ് ഷിബാനിയുടെ വിവാഹ വേഷം. കറുത്ത സ്യൂട്ടാണ് ഫര്‍ഹാന്റെ വിവാഹ വേഷം.
Farhan Shibani wedding picture : അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഹൃത്വിക് റോഷൻ, റിയ ചക്രവർത്തി, അമൃത അറോറ, ഷിബാനിയുടെ സഹോദരി അനുഷ ദണ്ഡേക്കര്‍, ഫര്‍ഹാന്റെ സഹോദരി സോയ അക്തര്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
Also Read: വിമാനത്താവളത്തില്‍ സാമന്തയുടെ 'അറബിക് കുത്ത്' ഡാന്‍സ്
തങ്ങളുടെ വിവാഹം മതാചാരപ്രകാരം ആയിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇരു താരങ്ങളും വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'ഒരു നിക്കാഹോ മറാത്തി വിവാഹമോ ഉണ്ടാകില്ല. പകരം, അതൊരു പ്രതിജ്ഞ കൈമാറുന്ന ചടങ്ങായി മാറ്റാന്‍ അവര്‍ തീരുമാനിച്ചു. ഇരുവരും തങ്ങളുടെ പ്രതിജ്ഞ എഴുതിയിട്ടുണ്ട്.
അത് വിവാഹ ദിനമായ ഫെബ്രുവരി 19ന് വായിക്കും. വിവാഹം കഴിയുന്നത്ര ലളിതമാക്കാന്‍ അവര്‍ ആഗ്രഹിച്ചു. വിവാഹത്തിന് പാസ്റ്റലും വെള്ളയും പോലുള്ള നിറങ്ങള്‍ ധരിക്കാന്‍ അതിഥികളോടും ആവശ്യപ്പെട്ടിരുന്നു.' - ഫര്ഹാന്-ഷിബാനി വിവാഹത്തെ കുറിച്ച് ഒരു സ്ത്രോസ് ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
Farhan Shibani wedding: ഫെബ്രുവരി 17ന് വിവാഹ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 19ന് വിവാഹിതരാകുംമുമ്പ് മറ്റ് ചില ചടങ്ങുകള്‍ നടത്തിയിരുന്നു. ഫെബ്രുവരി 21ന് മുംബൈയിൽ ഇരുവരും തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യും.