തെലങ്കാന: ബോളിവുഡ് നടനും നിർമ്മാതാവുമായ ഫർഹാൻ അക്തറും ഇന്ത്യന്‍ ഓസ്‌ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ വാര്‍ത്തയാണ് അടുത്തിടെയായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഫെബ്രുവരി 19നാണ് ഈ താരവിവാഹം.
Farhan Shibani wedding: ഫെബ്രുവരി 21ന് മുംബൈയിൽ ഇരുവരും തങ്ങളുടെ വിവാഹം രജിസ്‌റ്റര്‍ ചെയ്യും. ജാവേദ് അക്തറിന്‍റെയും ഷബാന ആസ്‌മിയുടെയും ഖണ്ടാല ഫാം ഹൗസിൽ ഫെബ്രുവരി 19ന് വിവാഹ ആഘോഷങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ടുകള്‍. 50 ഓളം അതിഥികൾ വിവാഹത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാകും വിവാഹം. വിവാഹ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ വ്യാഴാഴ്‌ച മുംബൈയിൽ ആരംഭിച്ചു.
- " class="align-text-top noRightClick twitterSection" data="
">
Farhan Shibani marriage ceremony: ഇരുവരുടെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഫർഹാന്‍റെ രണ്ടാനമ്മ ഷബാന ആസ്‌മി, ഷിബാനിയുടെ സഹോദരിമാരായ അനുഷ, അപേക്ഷ ദണ്ഡേക്കർ, അടുത്ത സുഹൃത്തുക്കളായ റിയ ചക്രവർത്തി, അമൃത അറോറ തുടങ്ങിയവരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മെയ്യാങ് ചാങ്, ഗൗരവ് കപൂര്‍, സമീര്‍ കൊച്ചാര്‍, മോണിക്ക ദോഗ്ര, റിതേഷ് സിദ്വാനി തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കും.
Farhan Shibani Marathi wedding: മതാചാരപ്രകാരം ആയിരിക്കില്ല ഫര്‍ഹാന്‍റെയും ഷിബാനിയുടെ വിവാഹം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു പേരുടെയും മതാചാരപ്രകാരം വിവാഹം നടക്കുമെന്നാണ്.
Farhan Shibani Nikah: മറാത്തി ആചാരപ്രകാരമുള്ള വിവാഹവും നിക്കാഹും ഉണ്ടായിരിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പ്രത്യേക ദിനത്തില്‍ ഫര്‍ഹാനും ഷിബാനിയും തങ്ങളുടെ വിശ്വാസങ്ങളും മതാചാരങ്ങളും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Farhan Akhtar ex wife: വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫര്‍ഹാന്‍ അക്തര്‍. അധുന അമ്പാനി അക്തറുമായുള്ള 17 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2017ലാണ് ഫര്‍ഹാന്‍ വിവാഹ മോചിതനാവുന്നത്. ശാക്യ അക്തര്‍, അകിര അക്തര്‍ എന്നിവരാണ് മക്കള്‍.
Also Read: പ്രണവിന്‍റെ ആദ്യ 50 കോടി; പ്രണവിന്‍റെ 'ഹൃദയം' ഇപ്പോള്‍ ഹോട്ട്‌സ്‌റ്റാറില്‍