ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട്ട് എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
-
As embarrassing at it is. Here’s me presenting myself in our newest film titled “Salute” ! Saluting our wonderful cast and crew @DianaPenty@Music_Santhosh @sreekar_prasad @salutemovie2021 @dqswayfarerfilm #RosshanAndrrews #BobbySanjay #SaluteFL #SaluteFirstLook #SaluteMovie pic.twitter.com/wZ9FlvAVqC
— dulquer salmaan (@dulQuer) March 8, 2021 " class="align-text-top noRightClick twitterSection" data="
">As embarrassing at it is. Here’s me presenting myself in our newest film titled “Salute” ! Saluting our wonderful cast and crew @DianaPenty@Music_Santhosh @sreekar_prasad @salutemovie2021 @dqswayfarerfilm #RosshanAndrrews #BobbySanjay #SaluteFL #SaluteFirstLook #SaluteMovie pic.twitter.com/wZ9FlvAVqC
— dulquer salmaan (@dulQuer) March 8, 2021As embarrassing at it is. Here’s me presenting myself in our newest film titled “Salute” ! Saluting our wonderful cast and crew @DianaPenty@Music_Santhosh @sreekar_prasad @salutemovie2021 @dqswayfarerfilm #RosshanAndrrews #BobbySanjay #SaluteFL #SaluteFirstLook #SaluteMovie pic.twitter.com/wZ9FlvAVqC
— dulquer salmaan (@dulQuer) March 8, 2021
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ പൊലീസ് വേഷത്തിലാണ് എത്തുന്നത്. വിക്രമാദിത്യന്‍ എന്ന ചിത്രത്തിലാണ് ദുൽഖർ ഇതിന് മുമ്പ് പൊലീസ് വേഷം അവതരിപ്പിച്ചിട്ടുള്ളത്. ബോളിവുഡിൽ കോക്ടെയ്ൽ, ലക്നൗ സെൻട്രൽ, ഹാപ്പി ബാഗ് ജായേഗി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം ഡയാന പെന്‍റിയാണ് നായിക. മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി, ഗണപതി, സാനിയ ഇയ്യപ്പൻ, അലൻസിയർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
തമിഴകത്തെ പ്രശസ്ത സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് സല്യൂട്ടിന്‍റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അസ്‌ലം കെ. പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ശ്രീകർ പ്രസാദാണ്. ദുൽഖറിന്‍റെ വേഫെറര്‍ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.