ഡ്രീം ഗേളിന്റെ ട്രെയിലര് ലോഞ്ചിനെത്തിയവരെ അമ്പരപ്പെടുത്തികൊണ്ട് ആയുഷ്മാന് ഖുറാന എത്തിയത് നീലയും റോസും കലര്ന്ന് സാരിയില്. ചിത്രത്തില് സ്ത്രീയുടെ വേഷവും ശബ്ദവും താരം അനുകരിക്കുന്നുണ്ട്. അതിനാലാണ് ട്രെയിലര് ലോഞ്ചിന് സാരിയില് താരം എത്തിയത്. ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര് ലോഞ്ച് മുബൈയിലാണ് നടന്നത്. താരത്തിന്റെ വ്യത്യസ്തമായ ലുക്ക് ഇതിനോടകം വൈറലായി കഴിഞ്ഞു. ഈ കഥാപാത്രത്തിന്റെ ഭാഗമായി പലതവണ സ്ത്രീകളുടെ വേഷം അണിയേണ്ടി വന്നിരുന്നുവെന്നും ഏറെ കഷ്ടപ്പാടുളവാക്കിയെന്നും താരം പറഞ്ഞു. താന് സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നുവെന്നും താരം പരിപാടിയില് പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
നുസ്രത്ത് ഭരുച്ചയാണ് ചിത്രത്തില് നായികവേഷത്തില് എത്തുന്നത്. ബോളിവുഡിലെ നിരവധി പ്രമുഖര് പരിപാടിയില് പങ്കെടുത്തു. ബാലാജി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഏക്താ കപൂറും ശോഭാ കപൂറും ചേർന്ന് നിർമ്മിച്ച ചിത്രം രാജ് ഷാൻഡില്യയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം സെപ്തംബര് 13ന് തീയേറ്ററുകളിലെത്തും. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്ഡ് വിക്കി കൗശലിനൊപ്പം പങ്കിട്ടത് ആയുഷ്മാന് ഖുറാനയാണ്.