കൊങ്കണ സെന്‍, ഭൂമി പട്നേക്കര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ആക്ഷേപഹാസ്യ ബോളിവുഡ് ചിത്രം ഡോളി കിറ്റ് ഔര്‍ ചമക്തേ സിത്താരേ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് മിനിറ്റും 40 സെക്കന്‍റും ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിറഞ്ഞ് നില്‍ക്കുന്നത് കൊങ്കണ സെന്നും ഭൂമി പട്നേക്കറുമാണ്. സഹോദരിമാരായ രണ്ട് സ്ത്രീകള്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതും അതിനിടയില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കുബ്ബാര സെയ്ത്, കരണ്‍ കുന്ദ്ര, അമോല്‍ പരാശര്‍, വിക്രാന്ത് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലംകൃത ശ്രീവാസ്തവയാണ്. ഏക്ത കപൂറും ശോഭാ കപൂറും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഭൂമി പട്നേക്കറിന് നേടികൊടുത്തതും ഡോളി കിറ്റ് ഔര്‍ ചമക്തേ സിത്താരേയിലെ പ്രകടനമാണ്. ചിത്രം സെപ്റ്റംബര്‍ 18ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും.
- " class="align-text-top noRightClick twitterSection" data="">