ETV Bharat / sitara

കനി കുസൃതിയുടെ ആദ്യ വെബ് സീരിസ്, 'ഒകെ കമ്പ്യൂട്ടര്‍' ട്രെയിലര്‍ കാണാം...

author img

By

Published : Mar 10, 2021, 10:27 AM IST

ആറ് എപ്പിസോഡുകളായാണ് സീരിസ് സ്ട്രീം ചെയ്യുക. ആനന്ദ് ഗാന്ധി, പൂജ ഷെട്ടി, നെയ്‌ല്‍ പഗേധര്‍ എന്നിവര്‍ ചേര്‍ന്നാണ് സീരിസ് സംവിധാനം ചെയ്‌തിരിക്കുന്നത്. മാര്‍ച്ച് 26 ന് സീരിസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും

Disney Hotstar unveils trailer of India first sci fi comedy thriller OK Computer  ഒകെ കമ്പ്യൂട്ടര്‍ ട്രെയിലര്‍  comedy thriller OK Computer  Disney Hotstar comedy thriller OK Computer  ഒകെ കമ്പ്യൂട്ടര്‍  കനി കുസൃതിയുടെ ഒകെ കമ്പ്യൂട്ടര്‍
കനി കുസൃതിയുടെ ആദ്യ വെബ് സീരിസ്, 'ഒകെ കമ്പ്യൂട്ടര്‍' ട്രെയിലര്‍ കാണാം...

ശക്തമായ നിലപാടുകളിലൂടെയും ബോള്‍ഡായ കഥാപാത്രങ്ങളുടെ അവതരണത്തിലൂടെയും ശ്രദ്ധ നേടിയ കനി കുസൃതി ആദ്യമായി ഒരു ബോളിവുഡ് വെബ് സീരിസിന്‍റെ ഭാഗമായിരിക്കുകയാണ്. കോമഡി സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ ഒകെ കമ്പ്യൂട്ടറിലൂടെയാണ് കനി വെബ് സീരിസില്‍ അരങ്ങേറിയിരിക്കുന്നത്. 2031ല്‍ കഥ നടക്കുന്ന തരത്തിലാണ് ഒകെ കമ്പ്യൂട്ടറിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോവയുടെ പശ്ചാത്തലത്തിലാണ് സിനിമ സഞ്ചരിക്കുന്നത്. എൻ‌കെ‌എച്ച്‌എൽ എന്ന റോബോട്ടിക് ടാക്‌സി ഒരു കാൽനട യാത്രക്കാരനായ മനുഷ്യനെ ഇടിക്കുന്നു. തുടര്‍ന്ന് പൊലീസ് ഏജന്‍റ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. അതേസമയം റോബോട്ടുകളുടെ കമ്പനിയായ പീറ്ററിന്‍റെ തലവനായ ഉദ്യോഗസ്ഥ സ്ഥലത്തെത്തുകയും കാല്‍നടയാത്രക്കാരന്‍റെ മരണത്തിന് കാരണമായത് റോബോട്ടിക് ടാക്‌സിയല്ലെന്നും ആ മരണം കൊലപാതകമാണെന്നും റോബോട്ടിക് ടാക്‌സിക്ക് മനുഷ്യരെ ഉപദ്രവിക്കാന്‍ കഴിയില്ലെന്നും വെളിപ്പെടുത്തുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളും അന്വേഷണവുമെല്ലാമാണ് സീരിസിന്‍റെ പശ്ചാത്തലം.

  • " class="align-text-top noRightClick twitterSection" data="">

ജാക്കി ഷ്റോഫ്, കനി കുസൃതി, രാധിക ആപ്തെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ സീരിസില്‍ അവതരിപ്പിക്കുന്നത്. ആറ് എപ്പിസോഡുകളായാണ് സീരിസ് സ്ട്രീം ചെയ്യുക. ആനന്ദ് ഗാന്ധി, പൂജ ഷെട്ടി, നെയ്‌ല്‍ പഗേധര്‍ എന്നിവര്‍ ചേര്‍ന്നാണ് സീരിസ് സംവിധാനം ചെയ്‌തിരിക്കുന്നത്. മാര്‍ച്ച് 26 ന് സീരിസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.