കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്ക് സമരത്തിന്‍റെ തുടക്കം മുതല്‍ പിന്തുണയുമായി ഒപ്പമുള്ള ആളാണ് പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത് ദൊസാന്‍ത്. കര്‍ഷക പ്രതിഷേധങ്ങളെ പരിഹസിച്ച നടി കങ്കണ റണൗട്ടിന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി ചുരുങ്ങിയ സമയം കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്‌തിരുന്നു ദില്‍ജിത്. ട്വിറ്ററിലടക്കം ദിവസങ്ങള്‍ക്കകം അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ദില്‍ജിത്തിന് കൂടിയത്.
- " class="align-text-top noRightClick twitterSection" data="
">
ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തിയില്‍ അടക്കം പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കൊടും തണുപ്പില്‍ നിന്ന് മോചനം നേടാനുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ വലിയ തുക സംഭാവന ചെയ്‌തിരിക്കുകയാണ് ദില്‍ജിത്ത്. ഒരു കോടി രൂപയാണ് താരം സംഭാവന ചെയ്‌തിരിക്കുന്നത്. ഇക്കാര്യം അദ്ദേഹത്തിന്‍റെ സുഹൃത്തും ഗായകനുമായ സിംഗയാണ് അറിയിച്ചത്. കര്‍ഷകര്‍ സംഘടിച്ചിട്ടുള്ള ഡല്‍ഹി-ഹരിയാന അതിര്‍ത്തിലെ സിംഘുവില്‍ കര്‍ഷക സമരത്തെ അഭിവാദ്യം ചെയ്യാന്‍ ദില്‍ജിത് ദൊസാന്‍ത് ശനിയാഴ്ച എത്തിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നടത്തുന്ന സമരം ചരിത്രമാണെന്നും ഈ സമര ചരിത്രം വരും തലമുറകള്‍ ഏറ്റുപാടുമെന്നും ദില്‍ജിത്ത് പറഞ്ഞിരുന്നു. താപ്സി പന്നു അടക്കമുള്ളവര്‍ ദില്‍ജിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.