മുംബൈ : ബോളിവുഡിലെ മുതിർന്ന താരം ദിലീപ് കുമാര്‍ ആശുപത്രിയില്‍. ശ്വാസതടസത്തെ തുടർന്ന് മുംബൈയിലെ പിഡി ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താരത്തിന് ശ്വാസതടസം അനുഭവപ്പെട്ടിരുന്നുവെന്ന് ഭാര്യ സൈറ ബാനു പറഞ്ഞു. 98കാരനായ ദിലീപ് കുമാർ വാർധക്യസഹജമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. കൂടാതെ, കഴിഞ്ഞ മാസം പതിവ് പരിശോധനയ്ക്കായി രണ്ട് ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു.
-
Veteran actor Dilip Kumar has been admitted to PD Hinduja Hospital in Mumbai. He was having breathing issues since past few days, says his wife Saira Banu pic.twitter.com/eNn4hfhELL
— ANI (@ANI) June 6, 2021 " class="align-text-top noRightClick twitterSection" data="
">Veteran actor Dilip Kumar has been admitted to PD Hinduja Hospital in Mumbai. He was having breathing issues since past few days, says his wife Saira Banu pic.twitter.com/eNn4hfhELL
— ANI (@ANI) June 6, 2021Veteran actor Dilip Kumar has been admitted to PD Hinduja Hospital in Mumbai. He was having breathing issues since past few days, says his wife Saira Banu pic.twitter.com/eNn4hfhELL
— ANI (@ANI) June 6, 2021
Also Read: ഹംഗാമ 2വിന്‍റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി ഹോട്ട്‌സ്റ്റാര്‍
ആറ് ദശകങ്ങളായി ബോളിവുഡിൽ നിർണായക സാന്നിധ്യമായിരുന്ന ദിലീപ് കുമാർ ഏകദേശം 65ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ട്രാജഡി കിംഗ് എന്നാണ് താരം അറിയപ്പെട്ടിരുന്നത്. ദേവദാസ് (1955), നയാ ദൗർ (1957), ഗംഗാ ജമുന (1961), ക്രാന്തി (1981) കർമ (1986) എന്നിവയാണ് ദിലീപ് കുമാറിന്‍റെ പ്രശസ്‌ത ചിത്രങ്ങൾ. 1998ൽ ഇറങ്ങിയ ഖില ആണ് അവസാന ചിത്രം. 1994ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡും 2015ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.