ETV Bharat / sitara

'ആകാശ്, സിദ്, സമീര്‍ എന്നിവര്‍ 20 വര്‍ഷത്തിനിപ്പുറം എവിടെയാണ്' ; മറുപടിയുമായി ഫര്‍ഹാന്‍ അക്തര്‍

ഫര്‍ഹാന്‍ അക്തറിന്‍റെ ആദ്യ സംവിധാന സംരംഭമായ ദില്‍ ചഹ്താ ഹെ യ്ക്ക് 20 വര്‍ഷം

author img

By

Published : Aug 10, 2021, 12:32 PM IST

Dil Chahta @ 20, Farhan Akthar About his Debut Film
'ആകാശ്, സിദ്, സമീര്‍ എന്നിവര്‍ 20 വര്‍ഷത്തിനിപ്പുറം എവിടെയാണ് ; മറുപടി നല്‍കി ഫര്‍ഹാന്‍ അക്തര്‍

ശക്തമായ സൗഹൃദത്തിന്‍റെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഫര്‍ഹാന്‍ അക്തറിന്‍റെ സംവിധാനത്തിലൊരുങ്ങിയ ദില്‍ ചഹ്താ ഹെ പുറത്തിറങ്ങിയിട്ട് 20 വര്‍ഷം.

ആകാശ്, സിദ്, സമീര്‍ എന്നീ സുഹൃത്തുക്കളുടെ ഗോവയിലേക്കുള്ള റോഡ് ട്രിപ്പും കടന്നുപോകുന്ന പ്രണയമടക്കം അനുഭവങ്ങളും ശ്രദ്ധേയമായി ആവിഷ്കരിച്ച ചിത്രം അന്നോളം ബോളിവുഡ് ആവിഷ്‌കരിച്ച സൗഹൃദങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതായിരുന്നു.

ആമിര്‍ ഖാന്‍, സെയ്‌ഫ് അലി ഖാന്‍, അക്ഷയ് ഖന്ന എന്നിവരായിരുന്നു കൂട്ടുകാരായെത്തിയത്. പ്രീതി സിന്‍റ, ഡിംപിള്‍ കപാഡിയ, സൊണാലി കുല്‍ക്കര്‍ണി എന്നിവരും മുഖ്യ വേഷങ്ങളിലെത്തി. ഫര്‍ഹാന്‍ അക്തറിന്‍റെ ആദ്യ സംവിധാന സംരംഭത്തിന് അദ്ദേഹത്തിന് ഏറെ പ്രശംസയും ലഭിച്ചു.

Also Read : കശ്‌മീരിന്‍റെ പുതിയ ചലച്ചിത്രനയം: ഗവർണറുമായി ചർച്ച നടത്തി ആമിർഖാനും കിരൺ റാവുവും

20 വര്‍ഷങ്ങള്‍ക്കിപ്പുറം ആകാശ് സിദ്, സമീര്‍ എന്നീ സുഹൃത്തുക്കള്‍ എവിടെയാണെന്ന ചോദ്യത്തിന് അതേക്കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നാണ് സംവിധായകന്‍റെ മറുപടി. ചിത്രത്തിന് തുടര്‍ഭാഗം ഉണ്ടാകില്ലെന്ന സൂചനയാണ് സംവിധായകന്‍റെ വാക്കുകളില്‍.

പിന്നീട് വന്ന തലമുറകള്‍ അവരുടെ ജീവിതാനുഭവങ്ങളുമായി സിനിമയെ ബന്ധിപ്പിക്കുന്നത് ശ്രദ്ധേയമാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ചെയ്ത ചിത്രം ഇന്നും ആളുകള്‍ അത്തരത്തില്‍ ചേര്‍ത്തുപിടിക്കുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്നു. അക്കാര്യത്തില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.