ETV Bharat / sitara

സുശാന്തിന്‍റെ അനുഗ്രഹത്തിനായി പ്രാര്‍ഥിച്ച് ദില്‍ ബേച്ചാര നായിക സഞ്ജന - ദില്‍ ബേച്ചാര

ഞങ്ങളുടെ ആദ്യ ചിത്രം എങ്ങനെ നിന്‍റെ അവസാന ചിത്രമായി. ജീവിതം അത്ര നല്ലതല്ല' സഞ്ജന കുറിച്ചു. ചിത്രത്തിന്‍റെ സംവിധായകന്‍ മുകേഷ് ചബ്രയുടെയും ആദ്യ സംവിധാന സംരഭമാണ് ദില്‍ ബേച്ചാര

dil bechara heroin sanjana sanghi instagram post about sushant singh  ദില്‍ ബേച്ചാര നായിക സഞ്ജന  sanjana sanghi instagram post  ദില്‍ ബേച്ചാര  sushant singh
സുശാന്തിന്‍റെ അനുഗ്രഹത്തിനായി പ്രാര്‍ഥിച്ച് ദില്‍ ബേച്ചാര നായിക സഞ്ജന
author img

By

Published : Jul 25, 2020, 12:54 PM IST

ദില്‍ ബേച്ചാര മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുമ്പോള്‍ സന്തോഷിക്കാനാകുന്നില്ല ദില്‍ ബേച്ചരയുടെ അണിയറപ്രവര്‍ത്തകര്‍ക്ക്. കാരണം അവരുടെ പ്രിയപ്പെട്ട ഹീറോ സുശാന്ത് ഇന്ന് ഈ ലോകത്തില്ല. ലോകത്തുള്ള സിനിമാപ്രേമികളും സുശാന്തിന്‍റെ ആരാധകരും മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് ദില്‍ ബേച്ചാര സിനിമയെയും അണിയറപ്രവര്‍ത്തകരെയും അറിയിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രി ഡിസ്നി ഹോട്സ്റ്റാര്‍ പ്ലസില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം ആരംഭിച്ചു. ഈ അവസരത്തില്‍ സുശാന്തിനെ കുറിച്ചുള്ള വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ നായിക സഞ്ജന സാങ്കി. സഞ്ജനയുടെ ആദ്യ ചിത്രമാണ് ദില്‍ ബേച്ചാര. 'ഞങ്ങളുടെ ആദ്യ ചിത്രം എങ്ങനെ നിന്‍റെ അവസാന ചിത്രമായി. ജീവിതം അത്ര നല്ലതല്ല' സഞ്ജന കുറിച്ചു. ചിത്രത്തിന്‍റെ സംവിധായകന്‍ മുകേഷ് ചബ്രയുടെയും ആദ്യ സംവിധാന സംരഭമാണ് ദില്‍ ബേച്ചാര.

സുശാന്തിനോടുള്ള സ്നേഹത്തിന്‍റെയും ആദരവിന്‍റെയും സൂചനയായി സബ്സ്‌ക്രൈബ് ചെയ്തവർക്കും അല്ലാത്തവർക്കും സൗജന്യമായി ചിത്രം കാണാനുള്ള അവസരമാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും കഥയാണ് പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.