ഹൈദരാബാദ്: ബോളിവുഡ് സ്റ്റൈലിഷ് താരം ഹൃത്വിക് റോഷന് നായികയായി ദീപിക പദുകോൺ. ഹൃത്വിക്കിന്‍റെ പുതിയ ചിത്രം ഫൈറ്ററിൽ ഇരുവരും ഒരുമിച്ച് തിരശ്ശീല പങ്കിടുമെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
സിദ്ധാർത്ഥ് ആനന്ദായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ദീപികയുടെ ജന്മദിനത്തിൽ ഹൃത്വിക് റോഷൻ ആശംസയറിയിച്ചതിന് പിന്നാലെ നടി നൽകിയ മറുപടിയാണ് പുതിയ ചിത്രത്തെ കുറിച്ച് സൂചിപ്പിക്കുന്നത്. ദീപിക പദുകോൺ കുറിച്ച മറുപടി പോസ്റ്റിൽ ഹൃത്വിക്കിന്‍റെ പിറന്നാൾ ദിവസം പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
നാളെയാണ് ബോളിവുഡിന്‍റെ സൂപ്പർഹീറോ ഹൃത്വിക് റോഷന്‍റെ ജന്മദിനം.