തെലങ്കാന: ബോളിവുഡ് താര സുന്ദരിക്ക് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിനോട് ഭ്രാന്തമായ ഇഷ്‌ടം. 'ഗെഹ്രൈയാന്‍' ആണ് ദീപികയുടെ റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രം. ഫെബ്രുവരി 11ന് റിലീസ് ചെയ്‌ത 'ഗെഹ്രൈയാന്‍റെ' പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ചടങ്ങിലാണ് തന്‍റെ ഇഷ്‌ടത്തെ കുറിച്ചുള്ള താരത്തിന്‍റെ വെളിപ്പെടുത്തല്‍.
- " class="align-text-top noRightClick twitterSection" data="
">
Deepika Padukone obsessed with Jr NTR: ഭാവിയില്‍ സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന നായകന്‍റെ പേര് ആരാഞ്ഞപ്പോഴാണ് ഇഷ്‌ടനായകനെ കുറിച്ചുള്ള ബോളിവുഡ് സുന്ദരിയുടെ വെളിപ്പെടുത്തല്‍. ജൂനിയര്‍ എന്‍ടിആറിനൊപ്പം സിനിമ ചെയ്യണമെന്നാണ് ദീപികയുടെ ആഗ്രഹം.
Deepika Padukone on Allu Arjun: ജൂനിയര്‍ എന്‍ടിആര്‍ ഒരു അതുല്യ നടനാണെന്നും താരം പറഞ്ഞു. നടനെന്ന നിലയില്‍ ജൂനിയര്‍ എന്‍ടിആറിനോട് ഭ്രാന്തമായ ഇഷ്‌ടമുണ്ടെന്നും ദീപിക പറഞ്ഞു. അതോടൊപ്പം അല്ലു അര്‍ജുനൊപ്പം അഭിനയിക്കാനും താല്‍പര്യമുണ്ടെന്ന് താരം വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം ഭര്‍ത്താവ് രണ്‍വീര്‍ സിങിനൊപ്പമുള്ള ഒരു വീഡിയോയും പുറത്തിറങ്ങിയിരുന്നു. ഗെഹ്രൈയാനിലെ ബേബഖൂ എന്ന ഗാനത്തില്‍ ആവേശം കൊള്ളുന്ന താര ദമ്പതികളുടെ വീഡിയോയാണ് രണ്‍വീര്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ ലോകത്ത് വൈറലാകുകയും ചെയ്‌തിരുന്നു.
Gehraiyaan movie: അലീഷ, കരൺ, സെയിൻ, ടിയ എന്നീ യുവതീ-യുവാക്കളുടെ സങ്കീർണമായ മനുഷ്യബന്ധങ്ങൾ, പ്രണയം, സൗഹൃദങ്ങൾ, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങള്‍ എന്നിവ പറയുന്ന കഥയാണ് 'ഗെഹ്രൈയാന്‍'.ദീപികയെ കൂടാതെ സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡെ, ധൈര്യ കർവ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നസീറുദ്ദീൻ ഷാ, രജത് കപൂർ എന്നിവരും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും.
Also Read: 'ബോംബെക്കാരാ...'; ഭീഷ്‌മരുടെ വരവ് ഗംഭീരം