ETV Bharat / sitara

മത വിശ്വാസത്തില്‍ നിന്നും അകന്ന വ്യക്തിത്വം വേണ്ട ; സിനിമ ഉപേക്ഷിക്കുകയാണെന്ന് സൈറ വസീം - ദംഗല്‍

അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് നടി സൈറ വസീം. അഞ്ച് കൊല്ലത്തെ സിനിമ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കിയത്

മത വിശ്വാസത്തില്‍ നിന്നും അകന്ന വ്യക്തിത്വം വേണ്ട ; സിനിമാ ജീവിതം ഉപേക്ഷിക്കുകയാണെന്ന് ദംഗല്‍ താരം സൈറ വസീം
author img

By

Published : Jun 30, 2019, 1:17 PM IST

ബോളിവുഡില്‍ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ അഭിനയമികവും പ്രേക്ഷകരുടെ സ്‌നേഹവും ആവോളം ഏറ്റുവാങ്ങിയ താരം സൈറ വസീം സിനിമ ഉപേക്ഷിക്കുന്നു. ദംഗല്‍, സീക്രട്ട് റോക്‌സ്റ്റാര്‍ എന്നീ രണ്ട് ചിത്രങ്ങളിലൂടെ നിരൂപക പ്രശംസയുള്‍പ്പടെ നേടിയ സൈറ മത വിശ്വാസത്തില്‍ നിന്നും അകന്നെന്ന വിലയിരുത്തലിന് പിന്നാലെയാണ് സിനിമ ഉപേക്ഷിക്കുന്നത്. 'അഞ്ച് വര്‍ഷം താന്‍ മതത്തില്‍ നിന്നും അകന്ന് ഈമാന് നിരക്കാത്ത ജീവിതമായിരുന്നു നയിച്ചിരുന്നതെന്നും ഇനിയും ഇത് തുടരുന്നില്ലെന്നും' സൈറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിശദീകരിക്കുന്നു.

Dangal Actor Zaira Wasim  Quits Bollywood After Completion Of 5 years  അഭിനയം നിര്‍ത്തുന്നു  സൈറ വസീം  ദംഗല്‍  ബോളിവുഡ്
സൈറ വസീമിന്‍റെ കുറിപ്പ്

സൈറ വസീമിന്‍റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ് 'അഞ്ച് വര്‍ഷം മുമ്പെടുത്ത തീരുമാനം എന്‍റെ ജീവിതത്തെ അപ്പാടെ മാറ്റി മറിച്ചു. പ്രശസ്തിയുടെ വാതില്‍ തുറന്ന് ബോളിവുഡിലേക്ക് ഞാന്‍ കാലെടുത്തു വെച്ചു. യുവത്വത്തിന്‍റെ പ്രതീകമായി പോലും ഞാന്‍ പൊതുയിടത്തില്‍ അവതരിപ്പിക്കപ്പെട്ടു. പക്ഷെ ഈ വ്യക്തിത്വത്തില്‍ ഞാന്‍ സന്തുഷ്ടയല്ലെന്ന് അഞ്ച് വര്‍ഷത്തിന് ശേഷം തുറന്ന് പറയുകയാണ്. മറ്റൊരാളാവാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. ഞാനിവിടെ പൂര്‍ണമായും ചേര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കിലും ഇതെന്‍റെ ഇടമല്ല. ഞാന്‍ അജ്ഞതയിലാണ് ജീവിച്ചത്. എന്‍റെ ഈമാനില്‍ നിന്നും ഞാന്‍ പോലും അറിയാതെ അകന്നു. ചെയ്യുന്നത് ശരിയാണെന്ന് ഞാന്‍ എന്നെ തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഞാനെന്‍റെ പ്രവര്‍ത്തികള്‍ കൊണ്ട് ആത്മാവിനെ മുറിവേല്‍പ്പിച്ചു. ഞാന്‍ തോറ്റു പോയി, ഒരു തവണയല്ല, ഒരു നൂറു തവണ. ഇനി അതു വേണ്ട. സിനിമ ഉപേക്ഷിക്കുകയാണ്'. ഖുറാനും അള്ളാഹുവിന്‍റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും സൈറ വസീം പറയുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.