ETV Bharat / sitara

മലംഗിന്‍റെ പുതിയ പോസ്റ്ററിന് വിമര്‍ശനം; കാരണം പോസ്റ്ററിലെ ലിപ്‌ലോക്ക് രംഗം - ആദിത്യ റോയ് കപൂര്‍

നായിക ദിഷ പഠാനിയെ ചുംബിക്കുന്ന ആദിത്യ റോയ് കപൂറാണ് പോസ്റ്ററില്‍ ഉള്ളത്. മോഹിത് സൂരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍

disha patani  Criticism of Malang's new poster; Because the liplock scene in the poster  Criticism of Malang's new poster  Malang's new poster  മലംഗ്  മലംഗിന്‍റെ പുതിയ പോസ്റ്ററിന് വിമര്‍ശനം  നായിക ദിഷ പഠാനി  ദിഷ പഠാനി  ആദിത്യ റോയ് കപൂര്‍  മോഹിത് സൂരി
മലംഗിന്‍റെ പുതിയ പോസ്റ്ററിന് വിമര്‍ശനം; കാരണം പോസ്റ്ററിലെ ലിപ്‌ലോക്ക് രംഗം
author img

By

Published : Jan 4, 2020, 7:48 PM IST

മോഹിത് സൂരി സംവിധാനം ചെയ്ത റൊമാന്‍റിക് ആക്ഷന്‍ ചിത്രം മലംഗിന്‍റെ പുതിയ പോസ്റ്ററിന് വിമര്‍ശനം. നായിക ദിഷ പഠാനിയെ ചുംബിക്കുന്ന ആദിത്യ റോയ് കപൂറാണ് പോസ്റ്ററില്‍ ഉള്ളത്. പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇത്തരം പോസ്റ്ററുകള്‍ യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നും ചിത്രം ഉറപ്പായും പരാജയമാകുമെന്നും വിമര്‍ശകര്‍ പറയുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ ജനുവരി ആറിന് പുറത്തിറങ്ങും. ട്രെയിലറിന്‍റെ വരവറിയിച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്.

അനില്‍ കപൂര്‍, ആദിത്യ റോയ് കപൂര്‍, ദിഷ പഠാനി, കുനാല്‍ ഖേമു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കിത് തിവാരി, അനുപം റോയ്, മിത്തൂണ്‍, ജീത് ഗാംഗുലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ലവ് രഞ്ജന്‍, അങ്കുര്‍ ഗാര്‍ഗ്, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ജയ് ഷെവക്രാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിന് എത്തും.

Intro:Body:

disha patani 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.