ETV Bharat / sitara

അക്ഷയ്‌കുമാർ ചിത്രം 'സൂര്യവൻശി'യുടെ റിലീസ് നീട്ടി - ranveer singh

ഈ മാസം 24നാണ് സൂര്യവൻശിയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് റിലീസ് നീട്ടി വക്കുന്നത്.

സൂര്യവൻശിയുടെ റിലീസ്  കൊവിഡ് 19  രോഹിത് ഷെട്ടി  അക്ഷയ്‌കുമാർ  akshay kumar  covid 19  corona virus  rohit shetty  sooryavanshi  ranveer singh  sooryavanshi release post poned
സൂര്യവൻശി
author img

By

Published : Mar 12, 2020, 9:19 PM IST

രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ വൻ താര നിരയെ അണിനിരത്തി പുറത്തിറക്കുന്ന 'സൂര്യവൻശി'യുടെ റിലീസ് നീട്ടി. അക്ഷയ്‌കുമാറിനൊപ്പം രൺവീർ സിംഗ്, കത്രീന കൈഫ്, അജയ്‌ ദേവ്‌ഗൺ, രോഹിത് ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രത്തിന്‍റെ റിലീസ് കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് മാറ്റി വക്കുന്നത്. ഈ മാസം 24ന് പ്രദർശനത്തിന് എത്തേണ്ട ചിത്രം താൽക്കാലികമായി മാറ്റി വക്കുന്നുവെന്ന് രോഹിത് ഷെട്ടിയും അക്ഷയ്‌കുമാറും അറിയിച്ചു.

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകുമെന്നും കാണികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നും രോഹിത് ഷെട്ടിയുടെ നിർമാണ കമ്പനി അറിയിച്ചു. ലോകാരോഗ്യ സംഘടന കൊവിഡ് 19നെ കഴിഞ്ഞ ദിവസം ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.